തിരുവനന്തപുരം: കൊങ്കൺ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് ട്രെയിനുകൾ റദ്ദാക്കിയതായി കൊങ്കൺ റെയിൽവെ അറിയിച്ചു. ഒരു ട്രെയിൻ പൻവേൽ വഴി വഴിതിരിച്ചു വിടുകയും ചെയ്തു. രത്നഗിരി മേഖലയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്ത ട്രെയിനുകളുടെ വിവരങ്ങൾ ഇങ്ങനെ.
—
1. ജൂലൈ 15ന് രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന, ട്രെയിൻ നമ്പർ 16345 – ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
2. ജൂലൈ 17ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ – 16346 – തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
3. ജൂലൈ 15ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12201 – ലോകമാന്യ തിലക് ടെർമിനസ് – കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
4. ജൂലൈ 18ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12202 – കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ്‍രഥ് എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
5. ജൂലൈ 14ന് അമൃത്സറിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 12484 – അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ് പൻവേൽ, ലോണാവാല, പൂനെ ജംഗ്ഷൻ, മിരാജ്, ലോണ്ട വഴി തിരിച്ചുവിടുമെന്നും റെയിൽവെ അറിയിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.