Friday, May 9, 2025 4:17 pm

ന്യൂ ജെൻ എന്ന് പറഞ്ഞാൽ ദേ ഇതാണ് ; പുതിയ തലമുറ ഓല S1 പ്രോയുടെ പ്രധാന ഹൈലൈറ്റുകൾ

For full experience, Download our mobile application:
Get it on Google Play

വിപണിയിൽ എത്തി ചുരുങ്ങിയ സമയത്തിനിടയിൽ തന്നെ ഇന്ത്യൻ ജനതയുടെ മനം കവർന്ന ഒരു ബ്രാൻഡാണ് ഓല. ഇന്ന് ഇലക്ട്രിക് ടു വീലർ സെഗ്മെന്റിലെ പ്രധാനികളിലൊന്നായി വളരെ പെട്ടെന്നാണ് നിർമ്മാതാക്കൾ വളർന്നത്. ഇപ്പോൾ തങ്ങളുടെ ജനപ്രിയ മോഡലാണ് ഓല S1 പ്രോയ്ക്ക് ഒരല്പ്പം മേക്കോവറും ഒരു ജനറേഷൻ അപ്പ്ഡേറ്റും നിർമ്മാതാക്കൾ നൽകിയിരിക്കുകയാണ്. അടുത്തിടെ നടന്ന കസ്റ്റമർ ഡേ ഇവന്റിൽ, ഓല ഇലക്ട്രിക് മൂന്ന് S1X സ്‌കൂട്ടറുകളുടേയും S1 എയറിന്റെയും കൂടെയാണ് പുതിയ S1 സീരീസ് അവതരിപ്പിച്ചത്. നിരവധി സുപ്രധാന അപ്‌ഡേറ്റുകളോടെയും മാറ്റങ്ങളോടെയുമാണ് രണ്ടാം തലമുറ S1 പ്രോ സ്കൂട്ടറുകൾ വിപണിയിൽ എത്തുന്നത്. അവയ്ത്ത് ലഭിക്കുന്ന പ്രധാന അപ്പ്ഡേറ്റുകൾ എന്തെല്ലാം.

1. ന്യൂ -ജെൻ 2023 ഓല S1 പ്രോ വില: ഒട്ടനവധി മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നതിനാൽ ഓല പുതിയ തലമുറ S1 പ്രോയുടെ വിലയും ഒരല്പ്ം വർധിപ്പിച്ചു. 9,000 രൂപയോളമാണ് പുതിയ മോഡലിന് അധികമായി ചെലവഴിക്കേണ്ടി വരുന്നത്. ഇതോടെ വാഹനത്തിന്റെ എക്സ്-ഷോറൂം വില 1.48 ലക്ഷം രൂപയായി മാറി. മുൻനിര സീറോ എമിഷൻ സ്കൂട്ടറിന്റെ പർച്ചേസ് വിൻഡോ നിർമ്മാതാക്കൾ ഇതിനകം തന്നെ തുറന്നിട്ടുണ്ട്, അടുത്ത മാസം പകുതിയോടെ ഇന്ത്യയിൽ ഇവിയുടെ ഡെലിവറി ആരംഭിക്കും എന്നും ഓല ഇലക്ട്രിക് വ്യക്തമാക്കിയിട്ടുണ്ട്. ഈ അധിക വിലയ്ക്കുള്ള അപ്പ്ഡേറ്റുകളും മാറ്റങ്ങളും ഓല വരുത്തിയിട്ടുണ്ട് എന്ന് നമുക്ക് തുടർന്ന് പരിശോധിക്കാം.
———————
2. ന്യൂ-ജെൻ 2023 ഓല S1 പ്രോ പെർഫോമൻസ് & ആക്സിലറേഷൻ: രണ്ടാം തലമുറ ഓല S1 പ്രോ, ഭാരം കുറഞ്ഞ ഹൈബ്രിഡ് ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ പാർട്സുകളുടെ അളവ് കുറവാണ് എന്നതിനൊപ്പം മികച്ച റൈഡബിലിറ്റിയും വാഗ്ദാനം ചെയ്യും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അപ്പ്ഡേറ്റു കാരണം, ഇ-സ്കൂട്ടറിന്റെ ഉയർന്ന വേഗത മുമ്പത്തേക്കാൾ മണിക്കൂറിൽ 4.0 കിലോമീറ്റർ കൂടുതലായിട്ടുണ്ട്.ടോപ്പ് സ്പീഡ് ഇപ്പോൾ മണിക്കൂറിൽ 120 കിലോമീറ്ററോളം ഉയരുന്നു. പഴയ മോഡലിലെ 5.5 kW കണ്ടിന്വസ് പവറും 8.5 kW പീക്ക് ഔട്ട്പുട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഇലക്ട്രിക് മോട്ടോർ ഇപ്പോൾ 5.0 kW കണ്ടിന്വസ് ഔട്ട്പുട്ടും, 11 kW പീക്ക് പവറും ഉത്പാദിപ്പിക്കുന്നു. എന്നാൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെയുള്ള ആക്സിലറേഷൻ ഒരു പടി പിന്നിലേക്ക് നീങ്ങുന്നു, ഈ ആക്സിലറേഷൻ ടൈം ഇപ്പോൾ 2.9 സെക്കൻഡാണ്.

3. ന്യൂ-ജെൻ 2023 ഓല S1 പ്രോ ലോംഗർ റേഞ്ച്: ഭാരം കുറഞ്ഞതും എന്നാൽ ദൃഢതയുള്ളതുമായ ഫ്രെയിം പോലെ, മെച്ചപ്പെട്ട തെർമൽ എഫിഷ്യൻസിയ്ക്കും മൊത്തത്തിലുള്ള റേഞ്ച് കേപ്പബിലിറ്റിക്കും വേണ്ടി ബാറ്ററി പാക്കും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. 4.0 kWh ബാറ്ററി പായ്ക്ക് ഭാരം കുറഞ്ഞതാണ്.
ഇതിന് സിംഗിൾ ചാർജിൽ 195 കിലോമീറ്റർ ലോംഗ് റൈഡിംഗ് റേഞ്ചുണ്ട്, മുമ്പത്തെ മോഡലിനേക്കാൾ 14 കിലോമീറ്റർ കൂടുതലാണിത്. ഇക്കോ മോഡിൽ 180 കിലോമീറ്ററാണ് റിയൽ വേൾഡ് റേഞ്ച്. 2023 ഓല S1 പ്രോയ്ക്ക് 6.5 മണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് കൈവരിക്കാനാവും.
———————
4. ന്യൂ-ജെൻ 2023 ഓല S1 പ്രോ അപ്‌ഗ്രേഡ് ചെയ്‌ത ഷാസി: മുമ്പുണ്ടായിരുന്ന സിംഗിൾ സൈഡ് യൂണിറ്റിന്റെ സ്ഥാനത്ത് പരമ്പരാഗത ട്വിൻ ടെലിസ്‌കോപ്പിക് ഫോർക്കുകൾ എത്തിയിരിക്കുന്നു എന്നാണ് പുതിയ ഹൈബ്രിഡ് ഷാസി അർത്ഥമാക്കുന്നത്. കൂടുതൽ പ്രായോഗികതയ്ക്കായി, സ്പൈൻ വിഭാഗത്തിന്റെ അഭാവത്തിൽ ഫ്ലോർബോർഡ് ഇപ്പോൾ കൂടുതൽ പരന്നതാണ്. ഭാരം കുറഞ്ഞ ഫ്രെയിം കാരണം മൊത്തത്തിലുള്ള കർബ് വെയിറ്റ് 116 കിലോഗ്രാമായി കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. 5. ന്യൂ-ജെൻ 2023 ഓല S1 പ്രോ മറ്റ് മെക്കാനിക്കൽ അപ്‌ഡേറ്റുകൾ: ഭാരം കുറഞ്ഞ ഷാസിയും ഫ്ലാറ്റ് ഫ്ലോർ‌ബോർഡും ഉണ്ടായിരുന്നിട്ടും, പരിഷ്‌ക്കരണങ്ങളും അപ്പ്ഡേറ്റുകളും ഇലക്ട്രിക് സ്‌കൂട്ടറിന്റെ അണ്ടർ സ്‌റ്റോറേജ് സ്‌പേസ് അല്പം കുറച്ചു എന്നതാണ് വാസ്തവം. എന്നിരുന്നാലം പുതിയ തലമുറ ഓല S1 പ്രോ ഇപ്പോഴും 34 ലിറ്ററിന്റെ വിശാലമായ ബൂട്ട് സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം

0
വടശേരിക്കര : വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം. ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ...

സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി തോന്നല്ലൂർ കരയോഗം വാർഷികം ഉദ്ഘാടനം ചെയ്തു

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി 124-ാം നമ്പർ...

അതിർത്തിയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു

0
ശ്രീനഗർ: അതിർത്തിരേഖയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളിനായ്ക്ക്നാണ്...

ഇലന്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോഴ്സുകളിൽ സീറ്റ് ഒഴിവ്

0
ഇലന്തൂർ : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി ആരംഭിക്കുന്ന സ്കിൽ...