ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടുവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് തങ്ങളുടെ മോഡല്‍ നിര വിപുലീകരിച്ചിരുന്നു. S1 പ്രോ, S1 എയര്‍ എന്നീ മോഡലുകള്‍ നവീകരിച്ചതിനൊപ്പം താങ്ങാവുന്ന വിലയില്‍ S1X എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലും കമ്പനി പുറത്തിറക്കി. 90,000 മുതല്‍ 1.5 ലക്ഷം രൂപ വരെ നീളുന്ന പ്രൈസ് റേഞ്ചില്‍ 5 മോഡലുകളാണ് നിവില്‍ ഓലയുടെ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. ഇപ്പോള്‍ രണ്ടാഴ്ച കൊണ്ട് ഓല ബുക്കിംഗ് ചാര്‍ട്ടുകളില്‍ ഈ മോഡലുകള്‍ പ്രകമ്പനം സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച കൊണ്ട് ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ റേഞ്ച് 75,000 ബുക്കിംഗുകള്‍ ആണ് വാരിക്കൂട്ടിയത്.
S1 പ്രോ ജെന്‍1, S1 പ്രോ ജെന്‍2, S1X, S1 എയര്‍ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. പുതുതായി പുറത്തിറക്കിയ S1X ആകെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 2kWh, 3kWh എന്നീ ബാറ്ററി പായ്ക്കിനൊപ്പം S1X ഇവിയും 3kWh ബാറ്ററി പായ്ക്കിനൊപ്പം ഓല S1X പ്ലസുമാണ് ഓഫര്‍ ചെയ്യുന്നത്. 6 kW ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. ലോഞ്ചിന് പിന്നാലെ ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഇന്ധന വില ഇനിയും താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ സാധാരണക്കാരായ ജനങ്ങളെ ഇവിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കുറഞ്ഞ വിലയില്‍ ഓല S1X എന്ന മോഡല്‍ അവതരിപ്പിച്ചത്. രാജ്യത്ത് ഐസിഇ യുഗത്തിന് അന്ത്യം കുറിക്കുക എന്നതാണ് ഓലയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ. പെട്രോള്‍ സ്‌കൂട്ടറുകളെ വെല്ലുവിളിക്കാനായിട്ടാണ് തത്തുല്യമായ വില തന്നെ നിശ്ചയിച്ചിരിക്കുന്നതെന്നും എടുത്തു പറയണം. ഓലയുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണിത്. 2kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച S1X ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റ് ഇന്ത്യയില്‍ 89,999 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ഓപ്ഷന്‍ ഫുള്‍ ചാര്‍ജില്‍ 91 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് പറയുന്നു.
മണിക്കൂറില്‍ 85 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ഓല S1X ഒറ്റചാര്‍ജില്‍ 151 കി.മീ റേഞ്ച് നല്‍കും. മണിക്കൂറില്‍ 90 കി.മീ ആണ് പരമാവധി വേഗത. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് റൈഡിംഗ് മോഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 7 വ്യത്യസ്ത നിറങ്ങളില്‍ ഓല S1X ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ സമീപ ഭാവിയില്‍ ഓല ഇലക്ട്രിക്കിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറായി S1X മാറാന്‍ സാധ്യതയുണ്ടെന്ന് ചില വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. അതേസമയം ഓലയുടെ ടോപ് സ്‌പെക് വേരിയന്റായ S1 പ്രോ ജെന്‍2 സ്വന്തമാക്കാന്‍ 1,47,499 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. മുന്‍തലമുറ പതിപ്പിനേക്കാള്‍ മെച്ചപ്പെടുത്തിയാണ് രണ്ടാം തലമുറ പതിപ്പ് S1 പ്രോ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ സമീപ ഭാവിയില്‍ ഓല ഇലക്ട്രിക്കിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറായി S1X മാറാന്‍ സാധ്യതയുണ്ടെന്ന് ചില വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. അതേസമയം ഓലയുടെ ടോപ് സ്‌പെക് വേരിയന്റായ S1 പ്രോ ജെന്‍2 സ്വന്തമാക്കാന്‍ 1,47,499 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. മുന്‍തലമുറ പതിപ്പിനേക്കാള്‍ മെച്ചപ്പെടുത്തിയാണ് രണ്ടാം തലമുറ പതിപ്പ് S1 പ്രോ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഉയര്‍ന്ന വേഗതയുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 195 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആകെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ്, ഹൈപ്പര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത റൈഡിംഗ് മോഡുകളും ഓല S1 പ്രോ ജെന്‍2 ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.