തിരുവനന്തപുരം: 2016 ഫെബ്രുവരിയിൽ തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വച്ച് 2 കിലോ കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളായ ജാൻസൺ കെ ജെ, അബ്ദുൽ ഖാദർ എന്നിവർക്ക് കൽപ്പറ്റ എൻഡിപിഎസ് സ്‌പെഷ്യൽ കോടതി രണ്ടു വർഷത്തെ കഠിന തടവും 25000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന പി എ ജോസഫും സംഘവും ചേർന്ന് എടുത്ത കേസിൽ അന്നത്തെ മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ എസ് കൃഷ്ണകുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. 2016 ഫെബ്രുവരി 15 ന് പുലർച്ചെ ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരവേ ആയിരുന്നു എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതി നൗഷാദ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.