Saturday, July 5, 2025 2:32 pm

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24), ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 2.51ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് പോലീസിന്റെയും ജില്ലാ ഡാൻസാഫിൻ്റെയും നേതൃത്വത്തിൽ ഇരുവരെയും പിടികൂടിയത്.

പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022ൽ മതിലകം പോലീസ് സ്റ്റേഷൻ അടിപിടി കേസിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ മേൽ നോട്ടത്തിൽ വലപ്പാട് എസ്എച്ച്ഒ എം.കെ.രമേശ്. എസ്ഐ സദാശിവൻ എസ്ഐ സിനി, സീനിയർ സിപിഒ പ്രബിൻ, മനോജ്, റഷീദ്, സിപിഒ സന്ദീപും ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സൂരജ് ദേവ്, ബിജു ഇയാനി, ബിജു, സോണി സിപിഒ ഷിന്റോ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്...

അടൂരില്‍ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി

0
അ​ടൂ​ർ :​ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി....