ന്യൂഡൽഹി : റെയിൽവേ ട്രാക്കിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു. ഡൽഹി കാന്തി നഗർ ഫ്ലൈ ഓവറിന് സമീപമാണ് അപകടം നടന്നത്. വന്‍ശ് ശര്‍മ്മ (23), മോനു (20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരുടെ മൊബൈല്‍ഫോണുകള്‍ റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ട്രെയിനിന്‍റെ ലൈവ് വീഡിയോ ചിത്രീകരിക്കാനാണ് ഇരുവരും ട്രാക്കിലെത്തിയത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
റെയിൽവേ ട്രാക്കിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു
RECENT NEWS
Advertisment