Thursday, July 3, 2025 3:30 am

മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ; സൗദി ദേശീയ ദിനം ആഘോഷമാക്കാന്‍ യുഎഇയും

For full experience, Download our mobile application:
Get it on Google Play

അബുദാബി : സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തില്‍ യുഎഇയിലും വിപുലമായ ആഘോഷ പരിപാടികള്‍. മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയില്‍ ഒരുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ യിലടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സൗദി ദേശീയ പതാകയുടെ നിറമണിയും.

രാത്രി എട്ടു മണിക്കാണ് ബുര്‍ജ് ഖലീഫയില്‍ സൗദി ദേശീയ പതാക പ്രദര്‍ശിപ്പിക്കുക. ദുബൈ ഫൗണ്ടനിലും പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാം ഫൗണ്ടനില്‍ എട്ടു മണി മുതല്‍ ഓരോ മണിക്കൂറിലും പ്രത്യേക ഷോ ഉണ്ടാകും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, സ്‌കൈ ദുബൈ എന്നിവിടങ്ങള്‍ പച്ച നിറമണിയും. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ ഡോള്‍ഫിനേറിയത്തില്‍ ഡോള്‍ഫിന്‍ ആന്‍ഡ് സീല്‍ ഷോ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കില്‍ സെപ്തംബര്‍ 23 മുതല്‍ 25 വരെ 50 ശതമാനം ഇളവുണ്ട്.

ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ഉപഭോക്താക്കള്‍ DTCM50 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുക. യുഎഇ ഭരണാധികാരികള്‍ സൗദിക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു. സൗദി ദേശീയ ദിനം പ്രിയപ്പെട്ടതാണെന്നും സാഹോദര്യം പുതുക്കുന്ന അവസരമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....