തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്നാരോപിച്ച് മന്ത്രി കെടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.
മന്ത്രിക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും എംഡിക്കും എതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി ഹര്‍ജി നല്‍കിയിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റ് വഴി ചട്ടങ്ങളെല്ലാം ലംഘിച്ച് ഇറക്കുമതി ചെയ്ത കിറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി കെടി ജലീല്‍ തന്റെ നിയോജക മണ്ഡലത്തില്‍ വിതരണം ചെയ്യുന്നു. ഇതില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നിട്ടുണ്ടെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഭക്ഷ്യ കിറ്റിന്റെ മറവില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തും നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല.