അബുദാബി: യു.എ.ഇയില്‍ 462 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 187 പേര്‍ക്ക് രോഗം ഭേദമായതായും 9 പേര്‍ മരണപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 15,192 ഉം ഭേദപ്പെട്ടവരുടെ എണ്ണം 3,153 ഉം മരണങ്ങള്‍ 46 ഉം ആയി. 28,000 ത്തിലധികം പുതിയ ടെസ്റ്റുകളും രാജ്യത്ത് നടത്തിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 567 കേസുകളാണ് യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ്- 19 കേസുകള്‍ യു.എ.ഇയില്‍ വ്യപിക്കുന്നത് തുടരുമ്പോഴും രോഗമുക്തി നേടുന്നത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. തിങ്കളാഴ്ച 203 പേര്‍ക്കാണ് രോഗം ഭേദമയത്. കോവിഡ് ടെസ്റ്റിംഗും രാജ്യം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുന്നു. അബുദാബിയിലെ മുസഫയില്‍ ഒരു പുതിയ പരിശോധനാ കേന്ദ്രം തുറന്നു. അതേസമയം ദുബായ് പൂര്‍ണമായും സജ്ജമാണെന്നും മതിയായ ഭക്ഷണസാധനങ്ങള്‍ ഉണ്ടെന്നും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.