യു.എ.ഇ : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. വാക്‌സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ യുഎഇയിലേക്ക് പ്രവേശിക്കാം. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലേക്ക് എത്തുന്നവര്‍ 48 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിസിആര്‍ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാര്‍ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24 നാണ് യുഎഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്
സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ അറിയിപ്പ് പ്രകാരം യുഎഇയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കോവിഡ് വാക്‌സിനുകളില്‍ ഏതെങ്കിലും സ്വീകരിച്ചിട്ടുള്ള റസിഡന്റ് വിസയുള്ളവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. നിബന്ധനകള്‍ ജൂണ്‍ 23 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോെട നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും.
അതേസമയം ജൂണ്‍ 23 മുതല്‍ യാത്രാവിലക്ക് നീക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സും എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു. പുതിയ നിബന്ധന നിലവില്‍ വന്നതോടെ അടുത്ത ദിവസം തന്നെ വിമാന സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷാദ്യം ഇന്ത്യയില്‍ എത്തിയ പ്രവാസികള്‍ മടങ്ങിപ്പോവാന്‍ ആകാനാവാതെ വിഷമിച്ചിരിക്കുകയായിരുന്നു. അവധി തീര്‍ന്നവര്‍ അധികനാള്‍ മാറി നില്‍ക്കുന്നത് ജോലിയെ ബാധിക്കുമെന്ന ആശങ്കയിലാണ് പലരും. മടങ്ങിപ്പോവാന്‍ തീരുമാനിച്ചപ്പോഴേക്കും ഫ്‌ളൈററുകള്‍ റദ്ദാക്കി. ചിലരുടെ പോസ്റ്റുകളില്‍ വേറെ ആളുകളെ തത്കാലം നിയോഗിച്ചു. ഇനിയും വൈകിയാല്‍ ജോലി പോകുമെന്ന സ്ഥിതിയായിരുന്നു.