Thursday, April 3, 2025 12:35 pm

സനാതന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്‍റെ പരാമർശങ്ങൾ ബി.ജെ.പി വളച്ചൊടിക്കുകയാണെന്നും തന്‍റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. തനിക്കെതിരെയുള്ള ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മം ഡെങ്കിയും മലേറിയയും പോലെയാണെന്നും എതിര്‍ക്കുകയല്ല, തുടച്ചുനീക്കുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി പറഞ്ഞത്. ”ഞാനിത് വീണ്ടും പറയുന്നു. വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് പറഞ്ഞ് ബാലിശമായി പെരുമാറുന്നവരുണ്ട്, മറ്റുള്ളവർ ദ്രാവിഡത്തെ ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനർത്ഥം ഡിഎംകെക്കാരെ കൊല്ലണമെന്നാണോ?

‘കോൺഗ്രസ് മുക്ത് ഭാരത്’ എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ? എന്താണ് സനാതന? ഒന്നും മാറ്റേണ്ടതില്ലെന്നും എല്ലാം ശാശ്വതമാണെന്നുമാണ് അതിനർത്ഥം” ഉദയനിധി പറഞ്ഞു. എന്നാൽ ദ്രാവിഡ മോഡൽ മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു, എല്ലാവരും തുല്യരായിരിക്കണം. ബി.ജെ.പി എന്‍റെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.അത് അവരുടെ പതിവ് ജോലിയാണ്. അവർ എനിക്കെതിരെ എന്ത് കേസ് നൽകിയാലും നേരിടാൻ ഞാൻ തയ്യാറാണ്. ബി.ജെ.പിക്ക് ഇന്‍ഡ്യ ബ്ലോക്കിനെ പേടിയാണ്, ശ്രദ്ധ തിരിക്കാനാണ് അവർ ഇതെല്ലാം പറയുന്നത്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം.” ഉദയനിധി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്

0
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്...

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ പൗരന് 35 വര്‍ഷം തടവ്

0
ന്യൂയോര്‍ക്ക് : സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പ് ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി...

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്തിനെതിരെ നടപടിയെടുക്കാതെ ഐബിയും പോലീസും

0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ...

കോഴിക്കോട് കഞ്ചാവും മാരകായുധവുമായി മൂന്ന് പേർ പോലീസിസ് പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചമലിൽ മാരകായുധവും കഞ്ചാവുമായി മൂന്ന് പേർ പോലീസിസ്...