കൊച്ചി : കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
ഫേയ്സ്ബുക്കിലൂടെ ടോണി ചമ്മണി തന്നെയാണ് രോഗബാധിതനായ വിവരം പങ്കുവെച്ചത്. തന്നോട് ഏറ്റവും അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും കൂടെ ഉണ്ടാകണമെന്നും അദ്ദേഹം കുറിച്ചു.
ചമ്മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയമുള്ളവരെ, ഇന്നലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു രാത്രിയില്‍ നടത്തിയ പരിശോധനയില്‍ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നു. എന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണം. എന്നോട് ഏറ്റവും അടുത്തിടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണം.’ ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും കൂടെ ഉണ്ടാകണം’.
സ്നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി