തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പ്രവര്‍ത്തകരോട് യു.ഡി.എഫ് ആഹ്വാനം ചെയ്തു. കോര്‍പ്പറേഷനിലെ എല്ലാ വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാന്‍ പോകുകയാണ് . ഇന്നലെ രാത്രിയോടെ ഘടകകക്ഷികളുടേതുള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. ഇന്ന് അന്തിമപട്ടിക പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ഞായറാഴ്ച ആദ്യഘട്ട പട്ടികയില്‍ 35 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയുണ്ടായി. ഇതില്‍ ഘടകകക്ഷിയില്‍ നിന്നും സി.എം.പിയിലെ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ ഇന്നാണ് പ്രഖ്യാപിക്കുന്നത്. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നീണ്ടുപോയത്. സീറ്റുകള്‍ വെച്ചു മാറുന്നതാണ് പ്രധാന പ്രശ്നം. മുസ്ലിംലീഗ് പതിവായി തോല്‍ക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോടുള്ള ലീഗിന്റെ വിസമ്മതമായിരുന്നു പ്രധാന പ്രശ്നമായത്.
ആറ്റിപ്രയ്ക്ക് പകരം ജയസാദ്ധ്യതയുള്ള മറ്റൊരു വാര്‍ഡ് വേണമെന്ന് ആര്‍.എസ്.പിയും തൈക്കാട് മാറ്റി നല്‍കണമെന്ന് സി.എം.പിയും ആവശ്യപ്പെടുകയുണ്ടായി. കേരള കോണ്‍ഗ്രസിന് (ജേക്കബ്) വലിയവിള നല്‍കി. പകരം കഴിഞ്ഞതവണ മത്സരിച്ച മേലാങ്കോട് കോണ്‍ഗ്രസിന് വിട്ടുനല്‍കുകയുണ്ടായി. 6 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പൂന്തുറ വാര്‍ഡിന്റെ കാര്യത്തില്‍ മാത്രമാണ് ഇതുവരെ ധാരണയുണ്ടായിരിക്കുന്നത് . 3 വാര്‍ഡുകള്‍ ചോദിച്ച ജനതാദളിന്റെ (യു) കാര്യത്തിലും ധാരണ ഒന്നും ആയിട്ടില്ല.
സി.പി.എം 70 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തീരുമാനമാകാനുള്ള ആറ് വാര്‍ഡുകളില്‍ ചിലതില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബി.ജെ.പി പുറത്തിറക്കുകയുണ്ടായി. പത്രികാ സമര്‍പ്പണം വ്യാഴാഴ്ച മുതല്‍ തുടങ്ങും.