പത്തനംതിട്ട : സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പിന്‍വാതില്‍, അനധികൃത, നിയമ വിരുദ്ധ നിയമനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെ പിടിച്ചു നിര്‍ത്താതെ സാധാരണക്കാരുടെ നിത്യജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പിടിപ്പുകേടിനെതിരായും യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും കളക്ട്രേറ്റിനു മുമ്പില്‍ ധര്‍ണ്ണയും നടത്താന്‍ യ.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വിക്ടര്‍ ടി. തോമസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി, റ്റി.എം ഹമീദ്, കെ.എസ് ശിവകുമാര്‍, കെ.ഇ അബ്ദുള്‍ റഹ്മാന്‍, സനോജ് മേമന, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, തോപ്പില്‍ ഗോപകുമാര്‍, മലയാലപ്പുഴ ശ്രീകോമളന്‍, ബാബു വെണ്മേലി, ഈ.കെ ഗോപാലന്‍, ശശിധരന്‍, ഡി.കെ ജോണ്‍, ശാന്തിജന്‍, റോബിന്‍ പീറ്റര്‍, പഴകുളം ശിവദാസന്‍, ലാലു തോമസ്, ജോണ്‍സണ്‍ വിളവിനാല്‍, സമദ് മേപ്രത്ത് എന്നിവര്‍ പ്രസംഗിച്ചു.