പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന നഗരസഭയുടെ പ്രൈവറ്റ് ബസ്റ്റാൻ്റ് അക്രമ രഹിത – ലഹരി മുക്ത മേഖലയാക്കുന്നതിന് വേണ്ടി നഗരസഭ യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ലഹരിയും വേണ്ട, ലഹളയും വേണ്ട എന്ന ക്യാംമ്പയിനിംഗ് മാതൃകാ പ്രവർത്തനമായി. ബോധവൽക്കരണ പരിപാടിയോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനപ്പെടുന്ന ലഘുലേഖകളും വിതരണം ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി ബസ്റ്റാൻ്റിൽ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് യു ഡി എഫ് അംഗങ്ങൾ ഇത്തരത്തിൽ പരിപാടിയുമായി ഇറങ്ങിത്തിരിച്ചതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി പറഞ്ഞു.
റിട്ടയേർഡ് ജില്ലാ ജഡ്ജ് ഇ എം മുഹമ്മദ് ഇബ്രാഹിം ക്യാമ്പയിനിംഗ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ അഡ്വ. എ സുരേഷ് കുമാർ, അഡ്വ. റോഷൻ നായർ, എം സി ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി കെ അർജുനൻ, ആനി സജി, അംബിക വേണു, ആൻസി തോമസ്, ഷീന രാജേഷ്, നേതാക്കളായ അബ്ദുൾ കലാം ആസാദ്, പി കെ ഇഖ്ബാൽ, എസ് അഫ്സൽ, നാസർ തോണ്ടമണ്ണിൽ, സജി അലക്സാണ്ടർ, ഇസ്മായിൽ വെട്ടിപ്പുറം, പി എം അമീൻ, അബ്ദുൾ ഷുക്കൂർ, സജു ജോർജ്, സജിനി മോഹൻ, അരവിന്ദ് സി ഗോപാൽ എന്നിവർ പ്രസംഗിച്ചു. പ്രവർത്തനങ്ങൾ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വാർഡുകളിലും നടത്തുമെന്നും കൗൺസിലർമാർ പറഞ്ഞു.