പത്തനംതിട്ട : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് വിവിധ നിയോജകമണ്ഡലങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്ന് ധര്‍ണ്ണ നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍ അറിയിച്ചു. ഗള്‍ഫ് മലയാളികള്‍ക്ക് മാത്രമായി കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നിരിക്കെ ഗള്‍ഫില്‍നിന്ന് വരുന്നവര്‍ക്ക് മാത്രം സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ധര്‍ണ്ണ ഇന്ന്
RECENT NEWS
Advertisment