തിരുവനന്തപുരം: മുസ്ലിം ലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്നും പി രാജീവ് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ കാണുകയുണ്ടായി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും പങ്കെടുത്ത് ഇത്തരം കാര്യങ്ങള്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ സാങ്കേതികമായി തടസ്സമുണ്ട് എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അതില്‍ നിന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ എത്തേണ്ട നിഗമനം അണികളുടെ മാത്രമല്ല നേതൃത്വത്തിന്‍റെ താല്‍പ്പര്യത്തിന് അനുസരിച്ചും നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് യുഡിഎഫ് ഒരു ബാധ്യത ആയെന്ന് പി രാജീവ് പറഞ്ഞു.
ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ കാലത്താണ്. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നതിനുള്ള ക്രെഡിറ്റ് തങ്ങള്‍ക്കാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ യുഡിഎഫ് ബന്ധം ലീഗിന് ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് പി രാജീവ് പറഞ്ഞു. ഗവർണർ രാഷ്ട്രീയ പരാമർശം ഉന്നയിക്കുന്നത് ഉചിതമല്ലെന്നും പി രാജീവ് പറഞ്ഞു. ധൂർത്ത് എന്ന ഗവര്‍ണറുടെ വിമർശനത്തിനാണ് മന്ത്രിയുടെ മറുപടി. എല്ലാ ഭരണഘടനാ സീമകളും സർക്കാർ ലംഘിക്കുകയാണെന്നും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുന്നു. പെൻഷൻ നൽകുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തത് സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത വരുത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.