Thursday, July 3, 2025 11:17 am

യുഡിഎഫിന് തിരിച്ചടി ; 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2019ലെ വോട്ടർ പട്ടിക കരടായി എടുത്തു തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു യുഡിഫ് ആവശ്യം.

കോൺഗ്രസ്‌ നേതാക്കളായ എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷി ആക്കിയായിരുന്നു ഹർജി. തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ സംസ്ഥാന സർക്കാർ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിനും വേണമെന്നായിരുന്നു നേരത്തെ യുഡിഎഫും എൽഡിഎഫും ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പ്രായോഗിക പ്രയാസം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം തള്ളിയതോടെ എൽ‍ഡിഎഫ് പിന്നോട്ട് പോയി. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് കമ്മീഷന് മുമ്പ് കത്തയച്ച സർക്കാർ ഇപ്പോൾ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സോഡാ -നാരങ്ങാവെള്ളത്തിന് പുഴു FREE ; ഫുഡ് ആന്‍ഡ്‌ സേഫ്ടിയോ ? അവരൊന്നും...

0
കുമ്പനാട് : കഴിഞ്ഞദിവസം കുമ്പനാട് ജംഗ്ഷനിലെ ഒരു ബേക്കറിയില്‍ നിന്നും സോഡാ-നാരങ്ങാവെള്ളം...

കുണ്ടും കുഴിയും നിറഞ്ഞ് വൃന്ദാവനം-മുക്കുഴി, വൃന്ദാവനം-പുത്തൂർമുക്ക് റോഡുകള്‍

0
റാന്നി : കുണ്ടും കുഴിയും നിറഞ്ഞ് വൃന്ദാവനം-മുക്കുഴി,...

സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ വകുപ്പ്

0
കോഴിക്കോട്: സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെ വിദ്യാഭ്യാസ...

അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസ്

0
വെണ്ണിക്കുളം : അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ...