ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരന്തങ്ങളെ നേരിടാൻ സർക്കാരിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ തന്നെ ഒരു ദുരന്തമായി മാറി. പ്രളയം തന്നെ മനുഷ്യനിർമ്മിതമാണ്. ഏകാധിപത്യത്തിനും അഹങ്കാരത്തിനുമെതിരെ ജനം വിധിയെഴുതും. നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പനെ കൂട്ടുപിടിക്കുകയാണ്. വിശ്വാസികൾ പൊറുക്കില്ല. സർക്കാരിന് അയ്യപ്പകോപമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ലെന്ന് കെ.മുരളീധരനും പറഞ്ഞു. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവൂ എന്നും മുരളീധരൻ പറഞ്ഞു.
ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല ; സര്‍ക്കാര്‍ തന്നെ ഒരു ദുരന്തമായി മാറി – ചെന്നിത്തല
RECENT NEWS
Advertisment