Friday, December 27, 2024 1:00 pm

യുഡിഎഫ് യോഗം ചൊവ്വാഴ്ച ; കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : യുഡിഎഫിൽ കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് സൂചന. തർക്കമുണ്ടായാൽ മാത്രം കോൺഗ്രസ് സീറ്റ് ഏറ്റെടുക്കും. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കുട്ടനാട് മത്സരിച്ചത് പി ജെ ജോസഫ് വിഭാഗമായിരുന്നു. എന്നാൽ ഇത്തവണ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് പാർട്ടിക്ക് അകത്ത് ആവശ്യം ഉയർന്നിട്ടുണ്ട്. വിജയ സാധ്യത മുൻനിർത്തിയാണ് ആവശ്യം ഉയരുന്നത്.

അതേസമയം ചവറ ഉപതെരഞ്ഞെടുപ്പിനായി പ്രചരണത്തിന് മുന്നണി ഒരുങ്ങുകയാണ്. ഷിബു ബേബി ജോണിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി നിൽക്കെ യുഡിഎഫ് ഇന്ന് ജില്ലാ നേതൃയോഗം ചേരും. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുഡിഎഫ് പ്രചരണം ആരംഭിച്ചുകഴിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ദിവസങ്ങൾക്ക് മുൻപേ തീരുമാനിച്ച യുഡിഎഫ് നേതൃയോഗം ആണ് ഇന്ന് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അജണ്ട മാറി. യോഗത്തിൽ ചവറ ഉപതിരഞ്ഞെടുപ്പ് മാത്രമാവും ചർച്ചയാവുക. ആർഎസ്പി യും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഷിബു ബേബി ജോണിന്റെ പേരിൽ ഉറച്ചു നിൽക്കുമ്പോൾ ഇനി യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. അണികൾ സമൂഹമാധ്യമങ്ങളിലൂടെ ഇന്നലെ മുതൽ തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

ചവറ സീറ്റില്‍ എൽഡിഎഫിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മുൻ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ഡോ. വി സുജിത്തിന് നറുക്ക് വീഴാനാണ് സാധ്യത. സ്ഥാനാർത്ഥിയാരെന്ന് ഉറപ്പായിട്ടില്ലെങ്കിലും കഴിഞ്ഞ നാലു വർഷത്തെ വിജയൻ പിള്ളയുടെ വികസനങ്ങൾ ഉയർത്തിക്കാട്ടി സമൂഹമാധ്യമങ്ങളിൽ എൽഡിഎഫും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ പ്രവാസി വിമാന യാത്രക്കിടയിൽ മരിച്ചു

0
മസ്കറ്റ് : ബഹ്റൈനിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ട മുൻ...

വീട്ടിലെ പ്രസവത്തിനെതിരെ ഹർജി : സർക്കാരിന്റെ വിശദീകരണം തേടി

0
കൊച്ചി : സംസ്ഥാനത്ത് വീട്ടിൽ പ്രസവം നടത്തുന്നത് ഒഴിവാക്കി ആശുപത്രികളിൽ...

ടെക്‌നോളജിയില്‍ പ്രതിഭ തെളിയിക്കാന്‍ അവസരം : ഐ.സി.ടി.എ.കെ. ടെകാത്‌ലോണ്‍ 2024-ലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി...

എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്

0
കോഴിക്കോട് : ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്‍റെ...