Wednesday, May 7, 2025 5:51 am

യു.ഡി.എഫ് ജില്ലയിലെ അഞ്ചു സീറ്റും നേടും : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ അഴിമതിയും ശബരിമല വിശ്വാസികളോടുള്ള വെല്ലുവിളിയും തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിന് അനുകൂലമായ നിശബ്ദ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലേക്ക് നയിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ  എല്ലാ നേതാക്കളും ഘടകങ്ങളും യോജിപ്പോടെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഈ തെരഞ്ഞെടുപ്പില്‍ നടത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ മികവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യു.ഡി.എഫിന്റെയും മികച്ച രീതിയിലുള്ള പ്രവര്‍ത്തനവും ജില്ലയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് അനുകൂലമായ ഘടകമായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഡി.സി.സി പ്രസിഡന്‍റിനെ യോഗം അഭിനന്ദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശകലനം നടത്തി. വിശദമായ തെരഞ്ഞെടുപ്പ് വിശകലനത്തിനായി ഇന്ന് മുതല്‍ 16 വരെ തീയതികളില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൂടി വിലയിരുത്തല്‍ നടത്തും.

പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തുകയും പുതിയ നടപടിക്രങ്ങളുടെ ഭാഗമായി നിയോജക മണ്ഡലം തലങ്ങളില്‍ മൂന്ന് ദിവസം നടത്തിയ പോളിംഗ് ഉദ്യോഗസ്ഥരുടെ വോട്ടിംഗില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും വോട്ടിംഗിനായി പോസ്റ്റല്‍ ബാലറ്റ് അയച്ച് കൃത്രിമം നടത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അങ്ങനെ ചെയ്തിട്ടുള്ള വോട്ടുകള്‍ കാന്‍സല്‍ ചെയ്യണമെന്നും യോഗം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ്  ബാബു ജോര്‍ജ്ജിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയമസഭാ സ്ഥാനാര്‍ത്ഥികളായ കെ. ശിവദാസന്‍ നായര്‍, റിങ്കു ചെറിയാന്‍, റോബിന്‍ പീറ്റര്‍, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, കെ. ജയവര്‍മ്മ, റജി തോമസ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍, ബാബുജി ഈശോ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, കെ.കെ റോയിസണ്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, ജേക്കബ് പി ചെറിയാന്‍, വി.ആര്‍. സോജി, സുനില്‍ എസ് ലാല്‍, കെ. ജാസിം കുട്ടി, കെ.എന്‍ അച്ചുതന്‍ എന്നിവര്‍ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭീകരതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്ന് ഇന്ത്യൻ ആര്‍മി

0
ദില്ലി : പഹൽഗാം ആക്രമണത്തിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഭീകരതയോട്...

ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു

0
ഇസ്ലാമാബാദ് : ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു....

ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന കശ്മീർ വിഷയം പരാമർശിച്ചത് തള്ളി ഇന്ത്യ

0
ദില്ലി : ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ)...

ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് ; തിരിച്ചടിച്ച് ഇന്ത്യ

0
ദില്ലി : പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ...