റാന്നി: പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടികള്‍ ആലോചിക്കുവാന്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ഡി.സി.സി ഭാരവാഹികളുടെ ബഹിഷ്ക്കരണം.പിന്നാലെ യോഗത്തില്‍ നിന്നും ഘടക കക്ഷി നേതാക്കളുടെ ഇറങ്ങിപ്പോക്കും. ഇതോടെ സ്വന്തം മുഖപത്രം തന്നെ ആദരാജ്ഞലി അര്‍പ്പിച്ച യാത്രയുടെ റാന്നിയിലെ സ്വീകരണം എങ്ങനെയാവുമെന്ന ആശങ്കയില്‍ ഡി.സി.സി നേതൃത്വം.
കെ.പി.സി.സി നേതാവ് മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്ത യോഗമാണ് റാന്നിയിലെ ഭൂരിപക്ഷം മണ്ഡലം പ്രസിഡന്‍റുമാരും ബ്ലോക്ക്, ജില്ലാ നേതാക്കളും എത്താതിരുന്നതു മൂലം ശ്രദ്ധ നേടിയത്. പുതിയ നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ വിളിച്ച യോഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പു സമവാക്യത്തില്‍ പങ്കാളിത്തം ഇല്ലാതായത്.
യു.ഡി.എഫിന്റെ കഴിഞ്ഞ യോഗം ബഹിഷ്ക്കരിച്ച മുസ്ലിം ലീഗും ആര്‍.എസ്.പിയും ഇത്തവണ എത്തിയെങ്കിലും ലീഗ് നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ഒടുവില്‍ യോഗം തീരുന്നതിനു മുമ്പായി പ്രതിഷേധം രേഖപ്പെടുത്തി ഇവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ അന്‍സാരി മന്ദിരം, സജീര്‍ പേഴുംപാറ, തോമസ് പുത്തേത്ത്, ആര്‍.എസ്.പി നേതാവ് സജി നെല്ലുവേലില്‍ എന്നിവരാണ് ഇറങ്ങിപ്പോയത്. ഘടക കക്ഷികളുടെ അഭിപ്രായം ഇവിടെ പറയേണ്ടെന്ന യൂത്ത് നേതാവിന്റെ പരാമര്‍ശം ഏറെ ബഹളത്തിനിടയാക്കി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രശ്നങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇടപെടലുണ്ടായത്.
ഘടക കക്ഷികളുടെ അഭിപ്രായം പറയാനുള്ള വേദിയുണ്ടാവുമ്പോഴെ ഇനി പങ്കെടുക്കുവെന്നാണ് ഇറങ്ങി പോയവര്‍ പറയുന്നത്. ഫലത്തില്‍ പ്രതിപക്ഷ നേതാവിന്റെ ജാഥ റാന്നിയിലെത്തുമ്പോള്‍ നേതാക്കളുടെയും ഘടക കക്ഷികളുടേയും പടലപിണക്കങ്ങളിലാവും ശ്രദ്ധ നേടുക. യു.ഡി.എഫ് റാന്നി നിയോജക മണ്ഡലം യോഗം കൂടാനാണ് തീരുമാനിച്ചതെങ്കിലും പങ്കാളിത്ത കുറവും നേതാക്കളുടെ എതിര്‍പ്പും ഉണ്ടാകുമെന്നറിഞ്ഞ റാന്നിയിലെ പ്രമുഖ നേതാവ് കോണ്‍ഗ്രസിന്റെ റാന്നി, എഴുമറ്റൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്തിയാണ് കമ്മറ്റി വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ഉദ്ഘാടക നേതാക്കളുടെ പങ്കാളിത്തമില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ചില തര്‍ക്കവുമായി ബന്ധപ്പെട്ടതാണെന്നും അതു പരിഹരിച്ചോളാമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു.
റാന്നിയിലെ പ്രമുഖ നേതാവിന്റെ ഏകാധിപത്യ ശൈലി പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് യോഗം ബഹിഷ്ക്കരിച്ചവര്‍ പറയുന്നു. ഇവര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.ജെ കുര്യനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതായും സൂചനയുണ്ട്. യു.ഡി.എഫിന്റെ നിയോജകമണ്ഡലം കണ്‍വീനര്‍ തെരഞ്ഞെടുപ്പാണ് നേതാക്കളുടെ അതൃപ്തിക്കു പ്രധാന കാരണം. പാര്‍ട്ടിയില്‍ ധാരാളം മുതിര്‍ന്ന നേതാക്കള്‍ നില്‍ക്കുമ്പോള്‍ അവരെയെല്ലാം തഴഞ്ഞുകൊണ്ട് തീര്‍ത്തും പരിചയക്കുറവുള്ള വ്യക്തിയെ കണ്‍വീനറാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്‍റുമാരും പുതിയ കണ്‍വീനറെ അംഗീകരിക്കാത്തവരുമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുവാന്‍ വേണ്ടിയാണ് ഈ നേതാവ് കളം ഒരുക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇത് മുളയിലെ നുള്ളാനുള്ള തയ്യാറെടുപ്പിലാണ് മറ്റു നേതാക്കള്‍ . ബഹിഷ്ക്കരണവും മറ്റും ഇതിന്റെ ഭാഗമാണെന്നാണ് പറയുന്നത്.