പത്തനംതിട്ട : കോന്നിയുടെ വനപ്രദേശങ്ങളുമായി ചേര്‍ന്ന് കിടക്കുന്ന കുളുത്തുമണ്‍, അരുവാപ്പുലം, കൂടല്‍, കലഞ്ഞൂര്‍, മാങ്കോട് പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പുലിയുടെ ഭീഷണിമൂലം ഉറങ്ങാതെ കാവലിരിക്കുകയാണ് അവിടുത്തെ പ്രദേശവാസികള്‍. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുലിശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആട്, പശുക്കുട്ടി, നായ എന്നിവയെ പുലി പിടിച്ചുകൊണ്ടു പോവുകയും മനുഷ്യന് ഭീഷണിയായി രാത്രികാലങ്ങളില്‍ ഭീതി സൃഷ്ടിച്ചുകൊണ്ട് പുലിയുടെ വിളയാട്ടം രൂക്ഷമായിരിക്കുകയാണ്. ഇതിനെതിരെ വനം-വന്യജീവി വകുപ്പും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റും ഭരണകൂടവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഭീഷണിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കര്‍ഷ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. റ്റി.എച്ച് സിറാജുദ്ദീന്‍, കൂടല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിടി പ്രസിഡന്‍റ് മനോജ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മോഹനന്‍, എസ്.റ്റി ഷാജി കുമാര്‍, വിമല്‍കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ യു.ഡി.എഫ് സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.