പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായിട്ട് നാളുകള്‍ ഏറെയായി. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കിവെക്കുന്ന പ്ലാന്‍ ഫണ്ടും മറ്റും വെട്ടി കുറച്ചുകൊണ്ടിരിക്കുകയാണ്. തത്ഫലമായി വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലും ഭീമമായ വെട്ടിക്കുറവാണ് വരുത്തിയത്. അനുവദിക്കുന്ന ഫണ്ടും ചിലവഴിക്കാന്‍ കഴിയുന്നില്ല. ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്തുന്നതിനായി തദ്ദേശസ്ഥാപനങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്‍പിലും ഏപ്രില്‍ 4, 5 തീയതികളില്‍ രാപകല്‍ സമരം നടത്തുന്നു.
ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ സ്ക്വയറില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ലയില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍, റാന്നിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, അടൂരിലെ കൊടുമണ്ണില്‍ ഡി.കെ. ജോണ്‍, വിവിധ സ്ഥലങ്ങളില്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, എ. ഷംസുദ്ദീന്‍, കെ. ശിവദാസന്‍ നായര്‍, കെ.ഇ. അബ്ദുള്‍റഹ്മാന്‍, പി. മോഹന്‍രാജ്, പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, റ്റി.എം. ഹമീദ്, ജോസഫ് എം. പുതുശ്ശേരി, ജോണ്‍ കെ. മാത്യു, കെ.എസ്. ശിവകുമാര്‍, പി.ജി. പ്രസന്നകുമാര്‍, റിങ്കു ചെറിയാന്‍, എന്‍. ഷൈലജ്, അനീഷ് വരിക്കണ്ണാമല, സമദ് മേപ്രത്ത്, സനോജ് മേമന, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, ലാലു തോമസ്, പ്രകാശ് തോമസ്, ജോണ്‍സണ്‍ വിളവിനാല്‍, സന്തോഷ് കുമാര്‍ കോന്നി, ഉമ്മന്‍ വടക്കേടം ഉള്‍പ്പെടെയുള്ള വിവിധ നേതാക്കള്‍ രാപകല്‍ സമരം ഉദ്ഘാടനം ചെയ്യും.