പത്തനംതിട്ട : പരാജയഭീതി പൂണ്ടവരാണ് സ്ഥാനാര്‍ത്ഥിയുടെ പടം മോര്‍ഫ് ചെയ്ത് വ്യാജ ഫോട്ടോയും വീഡിയോയും നിര്‍മ്മിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ ഫോട്ടോയും വീഡിയോയും നിര്‍മ്മിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സൈബര്‍ നിയമപ്രകാരം മുന്നോട്ടുപോകുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി വിബിതാ ബാബു നല്‍കിയ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.