തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണെന്നും എല്ലാ ജില്ലകളിലും യു ഡി എഫ് നേട്ടമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. 80-85 സീറ്റുകള്‍ നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അവകാശപ്പെട്ടു. തിരൂരങ്ങാടിയില്‍ ജയം സുനിശ്ചിതമാണെന്നും സംസ്ഥാനത്ത് യു ഡി എഫ് തിരിച്ചുവരുമെന്നും കെ പി എ മജീദ് വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങള്‍ കളമശ്ശേരിയില്‍ തിരിച്ചടിയാകില്ലെന്ന് വി കെ ഇബ്രാഹീം കുഞ്ഞ് പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ; 80 – 85 സീറ്റുകള്‍ നേടുമെന്ന് കുഞ്ഞാലിക്കുട്ടി
RECENT NEWS
Advertisment