മുംബൈ : തന്റേടമുണ്ടെങ്കിൽ മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയെ വെല്ലുവിളിച്ചു മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ഡിസംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു ബിജെപിയുടെ പ്രചാരണം. കർണാടകയിലേതുപോലെ ‘ഓപ്പറേഷൻ താമര’യ്ക്ക് വിത്തിട്ട് അവർ കാത്തിരിക്കുകയാണ്.
ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻസിപിയുടെ നിലപാട് തള്ളിയും ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസ് നയത്തിനെതിരെയും ഉദ്ധവ് പരസ്യനിലപാട് സ്വീകരിച്ചിരിക്കെ സർക്കാർ ഉടൻ വീഴുമെന്നു പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.