പത്തനംതിട്ട: പൊതു പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലയിലെ ഏഴു സ്ഥലങ്ങളിൽ സമര കേന്ദ്രങ്ങൾ തുറന്നു പ്രകടനം നടത്തി. ജില്ലാ തല ഉദ്‌ഘാടനം കോന്നിയിൽ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ നിർവഹിച്ചു. നാട്ടിൽ വിലക്കയറ്റം നിയന്ത്രിക്കാൻ പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്താൻ ബാധ്യതയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ജന ശ്രദ്ധ തിരിക്കാൻ ദേശീയ അന്തർ ദേശീയ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ യോജിച്ച പദ്ധതിക്ക് സർക്കാരുകൾ തയ്യാറാകാത്തത് കർഷകർ കൃഷി ഉപേക്ഷിച്ചു പോകട്ടെ എന്ന് കരുതിയാണ്.
ആ മറവിൽ കാർഷിക മേഖലയിലും വൻ തോതിൽ സ്വകാര്യ നിക്ഷേപമാണ് ഭരണകൂടം ലക്ഷ്യമിടുന്നത് അദ്ദേഹം പറഞ്ഞു. പത്തു വർഷത്തിനകം കാർഷിക മേഖല സമ്പൂർണമായി കോർപറേറ്റ് ആധിപത്യത്തിലാകും. നിയോജക മണ്ഡലം പ്രസിഡന്റ് ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, എസ്. സന്തോഷ് കുമാർ, ദീനമ്മ റോയ്, അയൂബ് കുമ്മണൂർ, തോമസ് കുട്ടി, സിറാജ്ജുദീൻ, വി എൻ ജയകുമാർ, ആർ. ദേവകുമാർ, മോഹൻ കുമാർ, ഷിജു അറപ്പുരയിൽ, പി എസ് ഡെയ്സി, അബ്ദുൽ മുത്തലിഫ് എന്നിവർ പ്രസംഗിച്ചു.