തിരുവനന്തപുരം : ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡോ. അരുണ്‍കുമാറിനെതിരെ യു ജി സി അന്വേഷണം. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ കേരളസര്‍വ്വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാചകത്തിന്‍റെ ചുമതലയുണ്ടായിരുന്ന പഴയിടം മോഹനനന്‍ നമ്പൂതിരിക്കെതിരെ അരുണ്‍ കുമാര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. പഴയടത്തിന്‍റെ പച്ചക്കറി സദ്യ ബ്രാഹ്‌മണിക്കല്‍ ഹെജിമണിയുടെ ഭാഗമാണെന്നും സസ്യതേര ഭക്ഷണം കലോല്‍സവ മെനുവില്‍ ഉള്‍പ്പെടുത്തണമെന്നു പറഞ്ഞുമായിരുന്നു അരുണ്‍കുമാറിന്‍റെ പോസ്റ്റ്.
അരുണ്‍കുമാറിന്‍റെ ഈപരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് കാരണമായെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്. അരുണ്‍ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യുജിസി ചെയര്‍മാന്‍ എം ജഗ്ദീഷ് കുമാര്‍ നിര്‍ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
അരുണ്‍കുമാറിന്‍റെ കുറിപ്പിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറി. അടുത്ത വര്‍ഷം മുതല്‍ നോണ്‍ വെജ് ഭക്ഷണവു കലോല്‍സവ വേദിയില്‍ വിളമ്പുമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് പറയേണ്ടി വന്നു. ഇതേ തുടര്‍ന്ന് വലിയ വിവാദങ്ങള്‍ കേരളത്തില്‍ നടന്നു. ഇതേ തുടര്‍ന്നാണ് അരുണിനെതിരായ പരാതികള്‍ യുജിസിക്ക് മുന്നിലെത്തിയത്. പരാതിയിലെ പരാമര്‍ശങ്ങള്‍ ജോയിന്റ് സെക്രട്ടറി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് യുജിസി ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033