Saturday, June 29, 2024 1:33 pm

ഖജനാവ് ശൂന്യം : സര്‍വകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും യുജിസി അദ്ധ്യാപകരുടെ ഏഴാം ശമ്പള പരിഷ്‌കരണത്തിന്‍റെ കുടിശിക നല്‍കുന്നത് കാലതാമസം വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍വകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും യുജിസി അദ്ധ്യാപകരുടെ ഏഴാം ശമ്പള പരിഷ്‌കരണത്തിന്‍റെ കുടിശിക നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധി കാരണം മരവിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ഖജനാവിന്‍റെ യഥാര്‍ത്ഥ ചിത്രം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോള്‍ കുടിശിക നല്‍കുമെന്നും ധനവകുപ്പിന്‍റെ ഉത്തരവിലുണ്ട്. 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ യുജിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ഇതാണ് സര്‍ക്കാരിന് വിനയായത്. ഇനിയും ഇത്തരത്തില്‍ നടപടികള്‍ തുടരും. കെവി തോമസിനെ ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയാക്കി ഖജനാവിനെ കൊള്ളടിക്കാനുള്ള ശ്രമം നടക്കുന്നത് ചര്‍ച്ചയില്‍ തുടരുമ്പോഴാണ് ഈ നടപടി.

യുജിസി അദ്ധ്യാപകരുടെ കുടിശിക ജനുവരി, ജൂണ്‍ എന്നീ മാസങ്ങളില്‍ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2123.04 കോടി രൂപയാണു കുടിശിക. 1061.52 കോടി വീതമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതം ഇതുവരെ കിട്ടിയിട്ടില്ല. ഇതു കിട്ടിയാലും സംസ്ഥാന വിഹിതം കണ്ടെത്തുക നിലവിലെ സാമ്പത്തികാവസ്ഥയില്‍ ബുദ്ധിമുട്ടാണ്. അതിനിടെ പ്രതിസന്ധി കാരണം വരുന്ന ബജറ്റില്‍ പദ്ധതികള്‍ക്കായി ഈ വര്‍ഷത്തെ അതേ തുക തന്നെ മാറ്റിവെച്ചാല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ വകുപ്പിനു മാത്രമാണ് സംസ്ഥാന ധനകമ്മിഷന്‍റെ നിര്‍ദേശപ്രകാരം വാര്‍ഷിക പദ്ധതി അടങ്കലില്‍ അര ശതമാനം തുക അധികമായി നീക്കിവയ്ക്കാന്‍ കഴിഞ്ഞ ആസൂത്രണ ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. കഴിഞ്ഞ 2 വര്‍ഷമായി തുടരുന്ന പദ്ധതി അടങ്കലായ 30,370 കോടി തന്നെയാകും അടുത്ത വര്‍ഷവുമുണ്ടാകുക.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4 ഗഡു ക്ഷാമബത്ത കുടിശിക കൊടുക്കാനുള്ള തീരുമാനവും പ്രതിസന്ധിയിലാണ്. ആകെ 11%. ഈ മാസത്തേതു കൂടിയാകുമ്പോള്‍ 5 ഗഡു കുടിശികയാകും. ഇതിനൊപ്പം സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ 2 ഗഡുക്കള്‍ നല്‍കാന്‍ ബാക്കിയുണ്ട്. ജീവനക്കാരുടെ അവധി സറണ്ടര്‍ തുക നല്‍കാന്‍ പണമില്ലാത്തതിനാല്‍ പിഎഫില്‍ ലയിപ്പിച്ചു. ഇതു പിന്‍വലിക്കാന്‍ കഴിയുക 4 വര്‍ഷത്തിനുശേഷം മാത്രം. ഇതിനൊപ്പമാണ് യുജിസി അദ്ധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മരവിപ്പിക്കുന്നത്.

അതിനിടെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും വകുപ്പു മേധാവികള്‍ക്കും സംസ്ഥാനത്തിനകത്തെ വിമാനയാത്രച്ചെലവിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണു നിശ്ചയിച്ചിരുന്നത്. ഇത് ഖജനാവിന് ബാധ്യത കൂട്ടും. കേരളത്തിലെ യാത്രകള്‍ക്ക് ഇനി പരിധിയില്ലാതെ പണം ചെലവിടാം. എന്നാല്‍ സര്‍വ്വകലാശാലകളിലും മറ്റും ഇടപെട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഇത് ഇരട്ടത്താപ്പാണെന്ന അഭിപ്രായവും സജീവമാണ്.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്‍റെ ഭാഗമായി സര്‍വകലാശാലകള്‍ക്ക് ബാങ്കുകളിലുള്ള സ്ഥിരംനിക്ഷേപം ട്രഷറിയിലേക്ക് മാറ്റാനും നീക്കമുണ്ട്. ഓരോ സര്‍വകലാശാലയ്ക്കുമുള്ള സ്ഥിരം നിക്ഷേപം, ബാങ്ക് നിക്ഷേപം, തനത് വരുമാനം എന്നിവയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ തേടി. സ്ഥിരംനിക്ഷേപം ട്രഷറിയിലേക്ക് മാറ്റുമ്പോള്‍ സര്‍വകലാശാലകള്‍ക്ക് പലിശയില്‍ ചെറിയ വര്‍ധന ലഭിക്കും. എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണം ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സര്‍വകലാശാലകളെ ബാധിക്കും. 25 ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതിയും ആവശ്യമാണ്.

കൊച്ചി ഒഴികെയുള്ള സര്‍വകലാശാലകള്‍ക്ക് പദ്ധതിയേതര വിഹിതമായി സര്‍ക്കാര്‍ നല്‍കുന്ന പണം ട്രഷറി വഴിയാക്കിയിരുന്നു. ശമ്പളവും പെന്‍ഷനും മറ്റു പദ്ധതിയേതര ചെലവുകളും ഈ ഫണ്ടില്‍നിന്നാണ് നിര്‍വഹിക്കുക. രണ്ട് മാസമായി ഈ വിഹിതവും മുടങ്ങിയിരിക്കുകയാണ്. പദ്ധതിയേതര സഹായം മുടങ്ങിയതോടെ സര്‍വകലാശാലകള്‍ തനത് ഫണ്ടില്‍നിന്ന് ശമ്പളവും പെന്‍ഷനും നല്‍കാനുള്ള ശ്രമത്തിലാണ്. കുസാറ്റില്‍ സര്‍ക്കാര്‍ വിഹിതം മുടങ്ങിയതോടെ ബാങ്കിലെ സ്ഥിരം നിക്ഷേപത്തില്‍ നിന്ന് പണമെടുത്ത് ശമ്പളവും പെന്‍ഷനും നല്‍കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി സംസ്‌കൃതം, കാര്‍ഷിക സര്‍വകലാശാലകളില്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതിനെയും ബാധിച്ചിട്ടുണ്ട്.

സര്‍വകലാശാലകളുടെ സ്ഥിരംനിക്ഷേപം ട്രഷറിയിലേക്ക് മാറ്റുന്നതിലൂടെ 1000 കോടി രൂപയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സര്‍വകലാശാലകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് മങ്ങലേല്‍ക്കും. സര്‍വകലാശാലകള്‍ തനത് വരുമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല. ഫീസിനത്തിലും മറ്റുമുള്ള വരുമാനമാണ് തനത് വരുമാനത്തില്‍ പ്രധാനം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇസ്രായേലിനെതിരായ വംശഹത്യാ കുറ്റം : അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കക്ഷിചേരാൻ സ്​പെയിനും

0
ഹേഗ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ കുറ്റത്തിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസി​നോടൊപ്പം...

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഗൂഗിളിന്‍റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്

0
ന്യൂയോര്‍ക്ക്: പ്രീമിയം മെമ്പര്‍മാര്‍ക്കായി ആഡ് റിമൂവലിന് പുറമെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍...

‘നടന്നത് കൊലപാതകം ; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’ – ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച...

വെള്ളപ്പൊക്കം പതിവായി; മഴപ്പേടിയിൽ പന്തളം

0
പ​ന്ത​ളം : 2018ലെ ​മ​ഹാ​പ്ര​ള​യ​ശേ​ഷം പ​ന്ത​ള​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​കു​ന്ന​തി​ൽ...