തിരുവനന്തപുരം : കൊറോണ വൈറസ് ബാധമൂലം ഒരുമലയാളി കൂടി മരിച്ചു. തിരുവനന്തപുരം സ്വദേശി ഡോ അമീറുദ്ധീന്‍ ആണ് ബ്രിട്ടനില്‍ മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയില്‍ ആയിരുന്നു അമീറുദ്ധീന്‍. 72 വയസായിരുന്നു.
ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനിലാണ് ഡോ.അമീറുദ്ധീന്‍ താമസിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അമീറുദ്ധീനെ വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു അമീറുദ്ധീന്‍. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവരാണ് മക്കള്‍. ഒരാള്‍ യു.കെയില്‍ തന്നെ ഡോക്ടര്‍ ആണ്.