ലണ്ടന്‍: കണക്ക് അറിയില്ലെന്ന് ബ്രിട്ടീഷുകാര്‍ ഇനി പറയരുതെന്ന് പ്രധാനമന്ത്രി ഋഷി സുനക്. കണക്ക് അറിഞ്ഞിരിക്കേണ്ടത് രാജ്യ പുരോഗതിക്ക് അനിവാര്യമാണെന്നാണ് സുനകിന്റെ പക്ഷം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് 18 വയസ്സുവരെ കണക്ക് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ജനുവരിയില്‍ രാജ്യത്ത് കണക്കിനോടുള്ള അഭിരുചി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് സുനക് നയപ്രഖ്യാപനം നടത്തിയിരുന്നു.
മുതിര്‍ന്നവരിലെ മോശം ഗണിത വൈദഗ്ധ്യം സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കുന്നുവെന്നും ഗണിതശാസ്ത്രത്തില്‍ ഉറച്ച അടിത്തറയില്ലാത്ത വിദ്യാര്‍ത്ഥികള്‍ തൊഴില്‍ ലോകത്ത് പിന്നാക്കം പോകുമെന്നും സുനക് പറഞ്ഞു.’ഗണിത വിരുദ്ധ മനോഭാവം’ ബ്രിട്ടനെ വികസിത ലോകത്തെ ഏറ്റവും കുറഞ്ഞ എണ്ണമുള്ള രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.