പാലക്കാട് : കരിമ്പ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട വിവിധ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വ്യത്യസ്ത മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കേരള സഹകരണ വകുപ്പിന്‍റെ മെമ്പര്‍ സമാശ്വാസനിധി പദ്ധതി പ്രകാരം മാരകമായ അസുഖങ്ങള്‍ ബാധിച്ച മെമ്പര്‍മാര്‍ക്കുള്ള സഹായ വിതരണത്തിന്‍റെയും ഉദ്ഘാടനം ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടറും സാമൂഹ്യപ്രവര്‍ത്തകയുമായ ഉമാ പ്രേമന്‍ നടത്തി. ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷനായി.
ജീവിതവിജയത്തിന് ക്ഷമയും പ്രയത്നവും ആവശ്യമാണ്. സാമൂഹ്യ നന്മയില്‍ എന്തെങ്കിലും അടയാളങ്ങള്‍ ബാക്കി വെക്കുന്നതാവണം ജീവിതം. കാരുണ്യപ്രേരിതമായി വേദനയനുഭവിക്കുന്നവരുടെ ജീവിതത്തില്‍ താന്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് പ്രചോദനാത്മകമായി അവര്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു. ബാങ്ക് സാരഥികളായ യൂസഫ് പാലക്കല്‍, മാത്യു സിഎം, ജെന്നി ജോണ്‍, രാജി പഴയകുളം, ഹസീന, സബൂറ തുടങ്ങിയവര്‍ സഹായ വിതരണ ചടങ്ങില്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.