Tuesday, April 22, 2025 6:04 pm

യുഎൻ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് : കണ്ടൽ-പവിഴ സംരക്ഷണത്തിന് ഇന്ത്യയുടെ പ്രധാന മുൻഗണന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനോടനുബന്ധിച്ച് ദക്ഷിണ കൊറിയയിൽ നടന്ന യുഎൻ ചർച്ചാവേദിയിൽ കണ്ടൽ സംരക്ഷണത്തിനും പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനത്തിനും പ്രധാന മുൻഗണന നൽകി ഇന്ത്യ. കടലിൽ സംരക്ഷിതമേഖലകൾ നിർണയിക്കൽ, സുസ്ഥിര മത്സ്യബന്ധനരീതികൾ നടപ്പിലാക്കൽ എന്നിവയും മുൻഗണനാപട്ടികയിലുണ്ടെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ വ്യക്തമാക്കി.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ ശുഭ്ദീപ് ഘോഷും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മറൈൻ ബയോഡൈവേഴ്സിറ്റി വിഭാഗം മേധാവി ഡോ ഗ്രിൻസൻ ജോർജ്ജും ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമുദ്രജൈവവൈവിധ്യത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് സിയോളിൽ യുഎന്നിന്റെ മേൽനോട്ടത്തിൽ സസ്റ്റയിനബിൾ ഓഷ്യൻ ഇനിഷ്യേറ്റീവ് ശിൽപശാല നടന്നത്. ഈ മേഖലയിൽ സിഎംഎഫ്ആർഐ നടത്തിയ പഠനങ്ങളാണ് യുഎൻ വേദിയിൽ ഇന്ത്യ അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്.

സമുദ്രജൈവവൈവിധ്യ സംരക്ഷണം മുന്നിൽകണ്ട് പ്രകൃതിലോല പ്രദേശങ്ങളുടെ സംരക്ഷണമൂല്യം കണ്ടെത്തുന്നതിനുള്ള ചട്ടക്കൂട് രാജ്യം വികസിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇതിനായി കണ്ടൽവനങ്ങൾ, പവിഴപ്പുറ്റുകൾ, കടൽപുല്ലുകൾ, ഉപ്പുപാടങ്ങൾ, മണൽതിട്ടകൾ തുടങ്ങിയവ അടങ്ങുന്ന ആകെ 34127.20 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. കടലിനടിയിലുള്ള പവിഴപ്പുറ്റുകളുടെ ചിത്രങ്ങളെടുത്ത് അവയെ വർഗീകരണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പവിഴപ്പുറ്റുകൾ ട്രാൻസ്പ്ലാന്റേഷൻ ചെയ്തിട്ടുണ്ട്.

തദ്ദേശീയ ജന്തുജാലങ്ങൾക്ക് ഭീഷണിയാകുന്നുവിധം വളരെവേഗം വളർച്ചകൈവരിക്കുന്ന അന്യദേശ ജീവികളുടെ വ്യാപനത്തിന്റെ തോത് അടയാളപ്പെടുത്തുന്ന മാപ്പിംഗ് പഠനങ്ങൾ പുരോഗമിച്ചുവരികയാണ്- റിപ്പോർട്ട് അവതരിപ്പിക്കവെ ഡോ ഗ്രിൻസൻ ജോർജ്ജ് പറഞ്ഞു. മാരികൾച്ചർ ഇന്ത്യൻ തീരങ്ങളിൽ ഏറെ സാധ്യതകളുള്ള സുസ്ഥിര കടൽകൃഷി രീതിയാണെന്നും കൂടുകൃഷിയും കടൽപായലും സംയോജിപ്പിച്ചുള്ള ഇംറ്റ കൃഷിരീതിയിലൂടെ രാജ്യത്തിന്റെ കടൽപായൽ ഉൽപാദനത്തിൽ 122% വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

0
കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ വാട്ടർ പാർക്ക് അടുത്ത വ്യാഴാഴ്ച...

കോൺഗ്രസ്‌ വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്ന് രാജീവ്‌ ചന്ദ്രശേഖർ

0
മലപ്പുറം: മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് സുപ്രീം കോടതിയിൽ...

കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌

0
കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌....

കൊല്ലത്ത് കാണാതായ നാലു വയസുകാരിയെ കണ്ടെത്തി

0
പന്തളം: നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കാണാതായ...