കണ്ണൂർ : തളിപ്പറമ്പിൽ 7 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമ സമിതി പ്രവർത്തകർ കുട്ടിയുടെ മൊഴി ശേഖരിച്ചു. തമിഴ്നാട് സ്വദേശി വേലു സ്വാമിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. തളിപ്പറമ്പ് പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യല്ലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യും.
കണ്ണൂരിൽ ഏഴ് വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം : തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ
RECENT NEWS
Advertisment