ദില്ലി: യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം ചിത്രീകരിച്ചത് വിവാദമായി. ജമ്മു കാശ്മീരില്‍ നിന്ന് പാക് അധീന കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങള്‍ ഭൂപടത്തില്‍ ഇല്ലാത്തതാണ് വിവാദമായത്. അക്‌സായി ചിന്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശം ഒരു പ്രത്യേക മേഖലയായി ചിത്രീകരിക്കുകയും പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാക്കിയുമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.
അതേസമയം 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ (യുഎന്‍എഫ്പിഎ) ഏറ്റവും പുതിയ ഡാറ്റയില്‍ പറയുന്നത്. ജനസംഖ്യാ വളര്‍ച്ചയില്‍ ചൈനയെ ഇന്ത്യ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2023 ഫെബ്രുവരി വരെ ലഭ്യമായ വിവരങ്ങളാണ് ഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.