റാന്നി : അത്തിക്കയം ജംഗ്ഷനില്‍ ചട്ടങ്ങൾ മറികടന്ന് അനധികൃത കെട്ടിട നിർമാണം നടക്കുന്നതായി പരാതി. ദൂരപരിധി ലംഘിച്ച് തോട് കയ്യേറിയുള്ള നിർമാണം തടയണമെന്ന ആവശ്യവുമായി ആര്.ഡി.ഒക്ക് പരാതി നല്കി പൊതുപ്രവർത്തകൻ. അത്തിക്കയം-ചെമ്പനോലി- വെച്ചൂച്ചിറ പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്നാണ് ദൂരപരിധി ലംഘിച്ച് കെട്ടിട നിർമാണം നടക്കുന്നത്. പമ്പാനദിയിൽ എത്തിച്ചേരുന്ന കരണംകുത്തി തോട് കയ്യേറി വശം കെട്ടിയാണ് കെട്ടിട നിർമാണം. ഒരു വിളിപ്പാടകലെ പ്രവർത്തിക്കുന്ന പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് നിർമാണമെന്നും ആക്ഷേപമുണ്ട്.
റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലാണ് തോട് സ്ഥിതി ചെയ്യുന്നത്. കുത്തനെ ചരിവുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് തൂണില്‍ കെട്ടിയുയർത്തി വന്‍ വ്യാപാര സമുച്ചയം നിർമിക്കുകയാണ് ലക്ഷ്യം. തോടിന്റെ വീതി കുറച്ച് കെട്ടിയെടുത്തതിനാൽ ഇവിടെ വെള്ളപ്പൊക്ക സാധ്യത വർധിച്ചിരിക്കുകയാണ്. അനധികൃത നിർമാണമെന്ന് ആരോപണമുയർന്നിട്ടും അധികൃതർ പരിശോധന നടത്താത്തത് ഉടമക്ക് ഒത്താശ ചെയ്യുന്നതുകൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ദൂരപരിധി ലംഘിച്ചുള്ള അനധികൃത നിർമാണം പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകൻ അനില്‍ അത്തിക്കയമാണ് തിരുവല്ല ആർ.ഡി.ഒക്ക് പരാതി നൽകിയത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.