കാഞ്ഞിരമറ്റം : അനധികൃത പടക്ക നിർമാണം നടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ. ആമ്പല്ലൂർ പാർപ്പാംകോട് തൈക്കൂട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ (63), മുളന്തുരുത്തി പെരുമ്പിള്ളി പേക്കൽ വീട്ടിൽ സാബു മാത്യു (53), പാർപ്പാംകോട് പുലരിക്കുഴിയിൽ വീട്ടിൽ സലീഷ് (46) എന്നിവരാണ് പോലീസ് പിടിയിലായത്.
എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസിന്റെയും റൂറൽ പോലീസ് മേധാവിവേക് കുമാറിന്റെയും നിർദ്ദേശപ്രകാരം നടത്തിയ കോമ്പിങ് പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. ഇരുന്നൂറോളം ഡൈനാമിറ്റുകൾ, 15 ചാക്ക് കരിമരുന്ന്, ഗന്ധകം, മാലപ്പടക്കം, തിരികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സമാന കേസിൽ കഴിഞ്ഞവർഷവും തമ്പി എന്ന പുരുഷോത്തമനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദയംപേരൂർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നു.
ഇവരെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഇൻസ്പെക്ടർ പി.എസ്. ഷിജു, എസ്.ഐമാരായ എസ്.എൻ. സുമിത, മോഹനൻ, എ.എസ്.ഐമാരായ സന്തോഷ് കുമാർ, കെ.എം. ബിജു, സോജൻ കുര്യാക്കോസ്, എസ്.സി.പി.ഒമാരായ അനിൽകുമാർ, വിനോദ്, സന്ദീപ്, ഗിരീഷ്, രാകേഷ്, സന്തോഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.