Thursday, April 24, 2025 4:19 am

ഒരു മാസത്തിനകം അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടിക്കും ; മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച്​ ഒരുമാസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കാൻ ​പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂൾ അധ്യാപിക മൂന്നരവയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കെ.ജെ. മാക്സി ഉന്നയിച്ച സബ്​മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി​. മൂന്നര വയസ്സുള്ള കുട്ടി അധ്യാപിക ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താൽ ക്രൂരമായി മർദിച്ചത്​ പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത പ്രവൃത്തിയാണ്​. സ്ഥാപനത്തിന്‍റെ രേഖ പരിശോധിച്ചുവരുകയാണെന്നും അംഗീകാരമില്ലെന്ന്​ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ട്​ ലഭിച്ച ശേഷം ഇവക്ക്​ നോട്ടീസ്​ നൽകും. മുറുക്കാൻ കട തുടങ്ങാൻ പോലും പഞ്ചായത്ത്​ ലൈസൻസ്​ വേണമെന്നിരിക്കെയാണ്​ അംഗീകാരമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നത്​. വൻതുക തലവരിപ്പണമായും ഫീസായും ഈടാക്കിയാണ്​ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്​. ഇതിന്‍റെ മറവിൽ നടക്കുന്ന വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കും. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) പ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവുമേ സ്കൂളുകൾ പ്രവർത്തിക്കാനാകൂ. സംസ്ഥാന സിലബസിന്​ പുറമെയുള്ള സിലബസുകളിലുള്ള സ്ഥാപനങ്ങൾക്കെല്ലാം വിദ്യാഭ്യാസ വകുപ്പിന്‍റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ചു

0
കോഴിക്കോട്: കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മിഠായി തെരുവിലെ വ്യാപാരി മരിച്ചു. പുതിയങ്ങാടി...

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ് ; പ്രതിരോധ...

0
കായംകുളം: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത...

പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കി

0
പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്...

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് സ്വദേശി...