തിരുവനന്തപുരം : അനിയന്ത്രിതമായ വിലക്കയറ്റം സാധാരണ ജനജീവിതം ദുരിതത്തിലാക്കിയിട്ടും വില നിയന്ത്രണത്തിന് യാതൊരു നടപടിയും സ്വീകരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ വില അടക്കം നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളുടെ പകല്‍ കൊള്ളയ്ക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കൂട്ടുനില്‍ക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നേരിയ ഇളവ് എങ്കിലും കേന്ദ്രം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. തൊഴില്‍ മേഖല ആകെ സ്തംഭനാവസ്ഥയിലാണ്. കശുവണ്ടി തൊഴിലാളികള്‍ വര്‍ഷങ്ങളായി പട്ടിണിയിലാണ്.
അടഞ്ഞു കിടക്കുന്ന ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചത് കൂടാതെ വേതനം യഥാസമയം നല്‍കുന്നതിന് യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. എന്നും ചെന്നിത്തല പറഞ്ഞു. അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. സവിന്‍ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റുമാരായ എം.എം.താഹ, ബാബുജി പട്ടത്താനം, നഹാസ് പത്തനംതിട്ട, ജെ.എം.ഷൈജു, എസ്.സുബാഷ്, ബോബന്‍ ജി നാഥ്, രതീഷ് കിളിത്തട്ടില്‍, എം.ജി.ജയകൃഷ്ണന്‍ രാജീവ്, സി.രാജ്‌മോഹന്‍, എല്‍ദോസ് പാണപ്പാടന്‍, നൗഷാദ് ബ്ലാത്തൂര്‍, റഷീദ് താനത്ത്, സുനില്‍ തേനമാക്കല്‍, ശിവകുമാര്‍, മില്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, മംഗലത്ത് രാഘവന്‍ നായര്‍, കോളിയൂര്‍ ദിവാകരന്‍ നായര്‍ ജയപാലന്‍, കെ.ബി.യശോദരന്‍, കബീര്‍, തങ്ങള്‍കുഞ്ഞ്, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. സിയാദ് കല്ലമ്പലം, അന്‍വര്‍സേട്ട്, കെ.ബി.ഷഹാല്‍, ഷിബു ചാക്കോ, ഷീബാ രാമചന്ദ്രന്‍, നടരാജന്‍, അബ്ദുള്‍ കരിം, മുഹമ്മദാലി, എം.പി ഗോപി എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കി. പാളയം ആശാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ അസംഘടിത മേഖലയില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നു.