ഇന്ന് സ്മാർട്ട് ഫോണുകൾ കൈവശം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരമായി സ്മാർട്ട് ഫോൺ മാറിയിരിക്കുകയാണ്. ഇതിന് ആവശ്യക്കാരും ധാരാളമാണ്. സ്മാർട്ട് ഫോണുകളിൽ ഭൂരിഭാഗം ഉപഭോക്താക്കളുടെയും ഇഷ്ടപ്പെട്ട ഫീച്ചർ ക്യാമറകൾ ആയിരിക്കും. ഫോണിൽ ക്യാമറ വന്നതോടെ നിരവധി സൗകര്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. നേരത്തെയെല്ലാം ഫോട്ടോയെടുക്കാനായി ഫോട്ടോഗ്രാഫി സ്റ്റുഡിയോകളേയും വലിയ വിലകൂടിയ ക്യാമറകളേയും ആശ്രയിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ കൈയ്യിൽ ഇരിക്കുന്ന സ്മാർട്ട് ഫോണുകളിൽ തന്നെ എല്ലാ സൗകര്യങ്ങളും ഉണ്ട്. ഡിജിറ്റർ ക്യാമറകളിൽ ഇല്ലാത്ത പല സവിശേഷതകളും ഇപ്പോൾ സ്മാർട്ട് ഫോൺ ക്യാമറകളിൽ ഉണ്ട്. ഇത്തരത്തിൽ ഓരോ കമ്പനിയുടെയും സ്മാർട്ട് ഫോണുകളിലെ ക്യാമറകളിൽ ഓരോ പ്രത്യേകതകൾ മറഞ്ഞിരിക്കുന്നുണ്ട്. ഇവ എന്തെല്ലാമാണെന്ന് ഈ ലേഖനത്തിലൂടെ വിശദമായി പരിശോധിക്കാം.
ആദ്യം ആപ്പിളിന്റെ ഫോണുകളിൽ മറഞ്ഞിരിക്കുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ആപ്പിൾ. ഇതിന്റെ ക്യാമറ സവിശേഷതകൾ പ്രശംസനീയമാണ്. എന്നാൽ പല ഉപഭോക്താക്കൾക്കും ഇതിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറ സവിശേഷതകൾ അറിയില്ല. ഉദാഹരണത്തിന് ഇതിലെ ‘ബർസ്റ്റ് മോഡ്’ ഉപയോക്താക്കളെ വേഗത്തിൽ തുടർച്ചയായി ഒന്നിലധികം ഫോട്ടോകൾ എടുക്കാൻ അനുവദിക്കുന്നുണ്ട്. ഇക്കാര്യം വളരെക്കുറച്ച് ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രമേ അറിയു. സ്പീഡിൽ പോകുന്ന വസ്തുവിനെ വളരെ വ്യക്തതയോടെ പകർത്താൻ ഇതിന് സാധിക്കും. മാത്രമല്ല, ഫോട്ടോ എടുക്കുന്നതിന് മുമ്പും ശേഷവും ഒരു ചെറിയ വീഡിയോ ക്ലിപ്പ് റെക്കോർഡ് ചെയ്യുന്നതിലൂടെ ‘ലൈവ് ഫോട്ടോസ്’ ഫീച്ചറിന് നിങ്ങളുടെ ചിത്രത്തിന് ജീവൻ നൽകാൻ സാധിക്കുന്നതാണ്.
ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ ക്യാമറകൾ പരിശോധിക്കുമ്പോൾ മികച്ച ഫീച്ചറുകൾ തന്നെ ഇവ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ക്ലിക്കിൽ വീഡിയോകൾ, ജിഫ്-കൾ, ചിത്രങ്ങൾ എന്നിങ്ങനെ വിവിധ ഫോർമാറ്റുകൾ പകർത്തുന്ന ‘സിംഗിൾ ടേക്ക്’ ഫീച്ചർ സാംസങ്ങിന്റെ മാത്രം പ്രത്യേകതയാണ്. സാംസങ്ങിന്റെ തന്നെ മറ്റൊരു മറഞ്ഞിരിക്കുന്ന ക്യാമറ ഫീച്ചറാണ് ‘നൈറ്റ് മോഡ്’. കുറഞ്ഞ വെളിച്ചത്തിൽ നല്ല വെളിച്ചമുള്ള ചിത്രങ്ങൾ പകർത്താൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. ഗാലക്സി എസ് 23 അൾട്ര പോലുള്ള ഫോണുകളുടെ സൂമിങ് കപ്പാസിറ്റിയും വളരെ പ്രസിദ്ധമാണ്. രാജ്യത്തെ മറ്റൊരു പ്രമുഖ സ്മാർട്ട് ഫോൺ ബ്രാന്റാണ് വൺപ്ലസ്. മികച്ച ക്യാമറകൾ തന്നെ തങ്ങളുടെ ഫോണിന് നൽകാൻ വൺപ്ലസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ഒപ്റ്റിമൽ വ്യക്തതയും വിശദാംശങ്ങളും ഉറപ്പാക്കിക്കൊണ്ട് ‘അൾട്രാഷോട്ട് HDR’-ന് ഒറ്റ ഷോട്ടിൽ ഒന്നിലധികം എക്‌സ്‌പോഷറുകൾ ക്യാപ്‌ചർ ചെയ്യാൻ സാധിക്കും എന്നതാണ്. കൂടാതെ ഇതിലെ ‘സൂപ്പർ മാക്രോ’ മോഡിന് അവിശ്വസനീയമായ ക്ലോസ്-അപ്പുകൾ വിശദമായ കൃത്യതയോടെ ക്യാപ്‌ചർ ചെയ്യാനും സാധിക്കുന്നതാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ബ്രാൻഡാണ് റെഡ്മി. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്നതിൽ പ്രമുഖനാണ് റെഡ്മി. നിങ്ങളുടെ ഫോട്ടോകളുടെ പശ്ചാത്തലത്തിൽ ആകാശത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ഒരു ടൂളായ ‘AI സ്കൈസ്‌കേപ്പിംഗ്’ സഹിതമാണ് ഇതിന്റെ സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ വരുന്നത്. ചെറിയ വീഡിയോകൾ എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന ‘വ്ലോഗ് മോഡും’ റെഡ്മിയുടെ പ്രത്യേകതയാണ്. ഇത്തരത്തിൽ നിരവധി ഫോണുകളിൽ നമ്മൾ അറിയാതെ മറഞ്ഞിരിക്കുന്ന നിരവധി ഫീച്ചറുകൾ ഉണ്ട്. ഇന്ത്യൻ മാർക്കറ്റിൽ മുൻ നിരയിൽ നിൽക്കുന്നതിനാൽ മാത്രമാണ് ആപ്പിൾ, സാംസങ്, വൺപ്ലസ്, റെഡ്മി എന്നീ ഫോണുകളുടെ ക്യാമറ ഫീച്ചറുകൾ മാത്രം ഈ ലേഖനത്തിൽ പങ്കിട്ടിരിക്കുന്നത്. ഇതിന് പുറമെ ഓപ്പോ, റിയൽമി, വിവോ, മോട്ടറോള, നോക്കിയ, ഐക്യൂ, തുടങ്ങി അനവധി സ്മാർട്ട് ഫോൺ നിർമ്മാതാക്കളുടെ ഫോണിലും ഇവർക്ക് മാത്രം അവകാശപ്പെടാനുള്ള നിരവധി ഫീച്ചറുകൾ മറഞ്ഞിരിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.