Wednesday, December 18, 2024 2:29 pm

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന് ; കിരീടം നിലനിർത്താൻ ഇന്ത്യ , കന്നിക്കിരീടം ലക്ഷ്യമിട്ട് ബംഗ്ലാദേശ്

For full experience, Download our mobile application:
Get it on Google Play

ദക്ഷിണാഫ്രിക്ക : അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. അതേസമയം ആദ്യ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനല്‍ ആവേശവുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. തോൽവി അറിയാതെയാണ് ഇരുടീമും കിരീടപ്പോരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. സെമിയിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ കീഴടക്കി.

അഞ്ച് കളിയിൽ പാകിസ്ഥാനെതിരായ സെഞ്ചുറിയടക്കം 312 റൺസെടുത്ത യശസ്വീ ജയ്സ്വാളിന്റെ ബാറ്റിന് ബംഗ്ലാദേശ് പകരംവയ്ക്കുന്നത് മുഹമ്മദുൽ ഹസൻ ജോയി. അതിവേഗത്തിൽ പന്തെറിയുന്ന കാർത്തിക് ത്യാഗി, സുശാന്ത് മിശ്ര ജോഡിക്ക് തൻസിം ഹസൻ, സാകിബ് ഷറീഫുൾ ഇസ്ലാമും രവി ബിഷ്ണോയിയുടെ സ്പിൻ കരുത്തിന് റാകിബുൾ ഹസനും ബംഗ്ലാ മറുപടിയാവും. മുൻപ് ഏറ്റുമുട്ടിയപ്പോൾ നാലിൽ ഇന്ത്യയും ഒരിക്കൽ ബംഗ്ലാദേശും ജയിച്ചു.

കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ ബംഗ്ലാദേശിനെ തോൽപിച്ചാണ് ഇന്ത്യ കിരീടത്തിലേക്ക് കുതിച്ചത്. പാകിസ്ഥാനെ ഇന്ത്യ പത്ത് വിക്കറ്റിന് തോൽപ്പിച്ച അതേ വിക്കറ്റിലാണ് ഫൈനൽ പോരാട്ടം. മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും കളിമുടങ്ങാൻ സാധ്യതയില്ല.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യരുത് : മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

തെരുവ് നായയെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചതിന് ഒരാൾ പിടിയിൽ

0
മുംബൈ: ചൊവ്വാഴ്ച രാവിലെ മുംബൈയിലെ സിയോൺ പ്രദേശത്ത് തെരുവ് നായയെ ഇരുമ്പ്...

സ്വന്തമായി കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ

0
റഷ്യ സ്വന്തമായി കാൻസർ വാക്സിൻ വികസിപ്പിച്ചതായി രാജ്യത്തെ വാർത്താ ഏജൻസിയായ ടാസ്...

3 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 9 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 9 വയസുകാരൻ അറസ്റ്റിൽ. പൂനെയിലാണ്...