Wednesday, July 2, 2025 5:18 am

‘വീട്ടുതടങ്കലിലാണ്’ ; പൂട്ടിയ ഗേറ്റിന്റെ ചിത്രം പങ്കുവെച്ച് മെഹബൂബ മുഫ്തി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: കശ്മീർ രക്തസാക്ഷി ദിനത്തിൽ തങ്ങളെ വീട്ടുതടങ്കലിലാക്കിയതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും. മസാർ-ഇ-ശുഹാദ സന്ദർശിക്കുന്നത് തടയാൻ തങ്ങളെ വീട്ടുതടങ്കലിലാക്കിയതായാണ് ഇവർ പറയുന്നത്. മെഹബൂബ മുഫ്തി വീടിന്റെ ഗേറ്റുകൾ പൂട്ടിയിട്ടതിന്റെ ചിത്രം സോഷ്യൽമീഡിയയായ എക്‌സിൽ പങ്കുവെച്ചു.
സ്വേച്ഛാധിപത്യത്തിനും അടിച്ചമർത്തലിനും അനീതിക്കുമെതിരായ കശ്മീരിന്റെ ചെറുത്തുനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായ മസാർ-ഇ-ശുഹാദ സന്ദർശിക്കുന്നതിൽ നിന്ന് എന്നെ തടയാൻ വീടിന്റെ ഗേറ്റുകൾ വീണ്ടും പൂട്ടിയിരിക്കുകയാണെന്ന് മുഫ്തി എക്‌സിൽ കുറിച്ചു.’നമ്മുടെ രക്ഷസാക്ഷികളുടെ ത്യാഗം ഒരു തെളിവാണ് കശ്മീരികളെ തകർക്കാൻ കഴിയില്ല’ അവർ പറഞ്ഞു.

നമ്മുടെ ഓരോ കൂട്ടായ ഓർമ്മകളും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.’മറ്റൊരു ജൂലൈ 13, രക്തസാക്ഷി ദിനം, പൂട്ടിയ കവാടങ്ങളുടെ മറ്റൊരു റൗണ്ട്. രാജ്യത്ത് മറ്റെല്ലായിടത്തും ഈ ആളുകൾ ആഘോഷിക്കപ്പെടുമായിരുന്നു, എന്നാൽ ജമ്മു കശ്മീർ ഭരണകൂടം ഈ ത്യാഗങ്ങളെ അവഗണിക്കാൻ ആഗ്രഹിക്കുന്നു. അവർക്ക് ചെയ്യാൻ കഴിയുന്ന അവസാന വർഷമാണിത്. അടുത്ത വർഷം ജൂലൈ 13 ഈ ദിനം അർഹിക്കുന്ന ഗൗരവത്തോടെയും ആദരവോടെയും ആഘോഷിക്കും.’ ഒമർ അബ്ദുള്ള പറഞ്ഞു . ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370 അനുച്ഛേദം 2019 ആഗസ്റ്റിൽ റദ്ദാക്കുന്നതുവരെ ജൂലൈ 13 സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ആ വർഷം ഡിസംബറിൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ ഔദ്യോഗിക അവധി ദിനത്തിൽ നിന്ന് ജൂലൈ 13 ഒഴിവാക്കുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...