റാന്നി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി റാന്നി പെരുനാട്
ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ” സുന്ദര പെരുനാടിനായി കൈകോർക്കാം ” എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ, പ്രദേശവാസികൾ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള വിളംബര റാലി മഠത്തുംമൂഴി കൊച്ചുപാലം ജംഗ്ഷനിൽ പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എന്‍ സുനിൽകുമാർ ശുചിത്വ പ്രതിജ്ഞയും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹരിത അയൽക്കൂട്ട പ്രഖ്യാപനവും ഗൃഹസദസ്സ് റിസോഴ്സ് പേഴ്സൺമാരെ അനുമോദിക്കലും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില നിർവഹിച്ചു.
ഗൃഹസദസ്സ് ഡോക്യുമെന്ററി പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.രാജേഷ് കുമാർ നിർവഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ നിഫി. എസ്. ഹക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളെ എല്ലാം ഹരിത സ്ഥാപനങ്ങൾ ആയി പ്രഖ്യാപിക്കുകയും എല്ലാ വിദ്യാലയങ്ങളെയും ഹരിത വിദ്യാലയങ്ങൾ ആയി പ്രഖ്യാപിക്കുകയും എല്ലാ വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം ഹരിത ടൗൺ പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി ശ്രീകല, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോമളം അനിരുദ്ധൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എസ്.സുകുമാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോഹിനി വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ് ശ്യാം, വാർഡ് മെമ്പർമാരായ എ.എസ് വർഗീസ്, അരുൺ അനിരുദ്ധൻ, രാജം ടീച്ചര്‍, പഞ്ചായത്തിന്റെ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എൻ.വി. ധരൻ, സി ഡി എസ് ചെയർപേഴ്സൺ ഷീല സന്തോഷ് എന്നിവർ പ്രസംഗിച്ചു.