ദുബായ് : തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാൻ രണ്ടു മാസം കൂടി ബാക്കി നിൽക്കെ പദ്ധതിയിൽ ഭാഗമായവരുടെ എണ്ണം 51.40 ലക്ഷം കടന്നു. മാനവ വിഭവ മന്ത്രാലയത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്. ജൂലൈ അവസാനത്തോടെ 46 ലക്ഷം പേരെങ്കിലും പദ്ധതിയിൽ ചേരുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ 24 ദിവസത്തിനിടെ മാത്രം 1.40 ലക്ഷം പേരാണ് പദ്ധതിയിൽ ചേർന്നത്. പദ്ധതി പ്രഖ്യാപിച്ചിട്ട് 7 മാസം പിന്നിടുകയാണ്. ജനങ്ങളുടെ പ്രതികരണം ആശാവഹമാണെന്ന് മന്ത്രാലയം അറിയിച്ചു. പദ്ധതിയിൽ ചേരാത്തവർക്ക് പിഴ ഈടാക്കുമെന്ന അറിയിപ്പ് വന്നതോടെയാണ് വേഗം കൂടിയത്. പദ്ധതിയിൽ 60 ദിർഹം മുടക്കിയാൽ മതി ചേർന്നില്ലെങ്കിൽ 400 ദിർഹം പിഴ നൽകേണ്ടി വരും. സ്വകാര്യ, സർക്കാർ മേഖലകളിലെ ജീവനക്കാർ പദ്ധതിയുടെ ഭാഗമാണ്. ശേഷിക്കുന്ന മുഴുവൻ ജോലിക്കാരും ഇൻഷുറൻസ് എടുക്കണം. പദ്ധതി പൂർണമായും വ്യക്തിഗതമായതിനാൽ നേട്ടവും കോട്ടവും ജോലിക്കാർക്കു മാത്രമാണ്.
ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന് മികച്ച പങ്കാളിത്തം
RECENT NEWS
Advertisment