കോഴിക്കോട്: സംസ്ഥാനത്തെ മസാജിങ് സെന്ററുകളിൽ അനാശാസ്യ പ്രവർത്തനങ്ങൾ ഏറുന്നു. പലയിടത്തെയും മസാജിങ് സെന്‍ററുകളില്‍ മസാജിന്റെ മറവിൽ നടക്കുന്നത് ലൈംഗികവൃത്തികളാണ്. മസാജിനെത്തുന്നവര്‍ക്ക് ഫോട്ടോ നോക്കി സ്ത്രീകളെ തെരഞ്ഞെടുക്കാൻ അവസരം നടത്തിപ്പുകാര്‍ നല്‍കുന്നുണ്ട്. മസാജ് ചെയ്യാനുള്ള പ്രഫഷണൽ യോഗ്യതയോ പരിശീലനമോ നേടാത്തവരും മസാജ് കേന്ദ്രങ്ങളിൽ ജീവനക്കാരായി പ്രവർത്തിക്കുന്നതായാണ് വിവരം. ഇവരെ ലൈംഗികവൃത്തിക്ക് നിയോഗിക്കുകയാണ് പല മസാജ് സെന്ററുകളും.
കോഴിക്കോട് നഗരപരിധിയിൽ വ്യാപകമായി കണ്ട മസാജ് സെന്ററിന്റെ അവ്യക്തമായ പോസ്റ്ററില്‍ സ്ഥാപനത്തെക്കുറിച്ചോ എവിടെയാണ് സ്ഥലമെന്നോ രേഖപ്പെടുത്തിയിരുന്നില്ല. പോസ്റ്ററിലെ അസ്വാഭാവികത കണ്ടപ്പോഴാണ് അതിൽ കണ്ട നമ്പറിലേക്ക് വിളിച്ചു നോക്കിയത്. വാട്ട്‌സ്ആപ് ലൊക്കേഷൻ പ്രകാരം അവിടെ നേരിട്ട് ചെന്നപ്പോൾ മസാജ് കൂടാതെ അവിടെ എന്തെല്ലാം നടക്കുന്നുണ്ട് എന്ന് വിശദമായി പറഞ്ഞു തന്നു. മസാജ് ചെയ്യേണ്ട സ്ത്രീയേ ഫോട്ടോ കണ്ട് തെരഞ്ഞെടുക്കാൻ അവസരമുണ്ട്, പക്ഷേ അതിന് മുൻ കൂറായി പണമടക്കണം.