തിരുവനന്തപുരം : സ്വന്തമായൊരു വീടെന്ന സ്വപ്‌നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയേകുന്ന ഒന്നാണ് ലൈഫ് മിഷന്‍. സുരക്ഷിതമായി ഉറങ്ങുന്നതിനായി സര്‍ക്കാരിന്‍റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനെ ആശ്രയിച്ചു കഴിയുന്ന നിരവധി പേര്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്. ഇന്ന് അല്ലെങ്കില്‍ നാളെ ഈ പദ്ധതി വഴി തങ്ങള്‍ക്കും ഒരു ഭവനം യാഥാര്‍ത്ഥ്യമാകുമെന്ന് ചിന്തിക്കുന്ന ഒരുപാട് പേരാണ് ഇവര്‍.
എന്നാല്‍ നിലവില്‍ ലൈഫ് മിഷന്‍ പദ്ധതികള്‍ മെല്ലെ പോകുന്നു എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. മാത്രമല്ല അഞ്ചുകൊല്ലത്തിനിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍മിച്ച അത്രയും വീടുകള്‍ പോലും ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെയും നിര്‍മിക്കാനായിട്ടുമില്ല. പിണറായി സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.49 ലക്ഷം വീടുകളും നിര്‍മാണത്തിലിരിക്കുന്നത് 1.17ലക്ഷം വീടുകളാണെന്നുമാണ് മന്ത്രി എം ബി രാജേഷ് സഭയില്‍ അവതരിപ്പിച്ച കണക്ക്. അതായത് തുടങ്ങി വെച്ച വീടുപണി പൂര്‍ത്തിയാക്കാതെ വന്നതോടെ ബുദ്ധിമുട്ടിലായിരിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. വ്യക്തമായി പറഞ്ഞാല്‍ സ്വന്തമായി വീടില്ലാത്ത ഏഴ് ലക്ഷത്തോളം പേര്‍ ഇനിയും കേരളത്തിലുണ്ട്.
എല്ലാ ഭൂരഹിത-ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും വാസയോഗ്യമായ വീടില്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ വീട് നിർമിച്ചു നൽകുക എന്നതാണ് വിഭാവനം ചെയ്തത് എന്നാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് 2016ൽ ലൈഫ് ഭവനപദ്ധതി ആവിഷ്കരിച്ചപ്പോൾ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, തുടങ്ങി വച്ച പദ്ധതി എത്രത്തോളം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്ന കാര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. അതായത് വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ടും വീട് നല്‍കാം എന്ന വാഗ്‌ദാനമാണ് നിലവില്‍ പാതി വഴിയിലായിരിക്കുന്നത്.
എല്ലാ മേഖലകളിലും സര്‍ക്കാരിന്‍റെ കടവും സാമ്പത്തിക പ്രതിസന്ധിയും ബാധിച്ചതുപോലെ തന്നെ ലൈഫ് പദ്ധതിയെയും ബാധിച്ചതാണ് പദ്ധതിയുടെ മെല്ലെപ്പോക്കിന്‍റെയും കാരണം. മാത്രമല്ല ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും പാവപ്പെട്ടവരുടെ സ്വപ്‌നത്തിന് തടയിട്ടു. ഇതോടെ ആരോപണത്തിന് പാത്രമായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ഇപ്പോഴും കാടുകയറി കിടക്കുകയാണ്. ഇതിനെല്ലാം ആര് ഉത്തരവാദിത്വം പറയും?. പാവപ്പെട്ടവന്‍റെ സ്വപ്‌നതുല്യമായ പദ്ധതിയില്‍ നിന്ന് കൈയ്യിട്ടു വാരാന്‍ ഉദ്ദേശിച്ചപ്പോഴും യഥാര്‍ത്ഥത്തില്‍ നഷ്‌ടത്തിലായത് പാവപ്പെട്ടവന് തന്നെയാണ്. അടച്ചുറപ്പില്ലാത്ത വീടില്ലാത്തത് കൊണ്ടുമാത്രം കേരളത്തില്‍ മഴക്കാലത്തെ ഭയന്ന് കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അത്തരക്കാര്‍ക്കിടയില്‍ പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ ആശ്വാസമാവില്ലെന്ന് കൂടി സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033