ദില്ലി: നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി. അർജ്ജുൻ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതല നൽകി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജൽ ശക്തി മന്ത്രാലയത്തിന്റെയും ചുമതല നൽകി. മറ്റൊരു സഹമന്ത്രി ഭാരതി പർവീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നൽകിയത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബിജെപി ജയിച്ചിരുന്നു. ഇതിൽ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മത്സരിച്ച് ജയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രേണുക സിംഗ് എന്നിവർ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവ് നികത്താനാണ് ഇവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റുള്ളവർക്ക് കൈമാറിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.