ന്യൂഡൽഹി : ബി.ജെ.പി സർക്കാരുകൾ ഒരിക്കലും ഒരു മാധ്യമങ്ങളെയും വിലക്കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് രാജ്യത്ത് ചർച്ചകൾ നടക്കുകയാണ്. അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാരായാലും നരേന്ദ്രമോദി സർക്കാരായാലും ഒരിക്കലും ഒരു മാധ്യമ സ്ഥാപനത്തിനെയും വിലക്കിയിട്ടില്ല. ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം വെട്ടിമാറ്റിയിട്ടില്ലെന്നും രാജ് നാഥ് സിങ് പറഞ്ഞു.
ഡൽഹിയിൽ ആർഎസ്എസ് അനുകൂല മാസികയായ പാഞ്ചജന്യയുടെ 75-ാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഭിപ്രായസ്വാതന്ത്ര്യം തടയാൻ കോൺഗ്രസ് സർക്കാർ ഭരണഘടന ഭേദഗതി ചെയ്യുകപോലും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ ചരിത്രവും എല്ലാത്തരം സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്ന സംഭവങ്ങളാൽ നിറഞ്ഞതാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഏത് തരത്തിലുള്ള വിമർശനങ്ങളെയും അടിച്ചമർത്താൻ കോൺഗ്രസ് സർക്കാർ അത്യുത്സാഹം കാണിച്ചതിനാൽ അത് ഭരണഘടനയെ തന്നെ മാറ്റിമറിച്ചു’. അദ്ദേഹം കൂട്ടിച്ചേർത്തു. 1951 ലെ ആർട്ടിക്കിൾ 19 ന്റെ ഭേദഗതി ചൂണ്ടിക്കാണിച്ചായിരുന്നു രാജ്‌നാഥ് സിങിന്റെ പരാമർശം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.