ന്യൂഡല്‍ഹി: ഗഗൻയാൻ വിക്ഷേപണ ദൗത്യത്തില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നമ്മുടെ രാജ്യം അടുത്ത മുന്നേറ്റം നടത്താൻ ഒരുങ്ങിയിരിക്കുകയാണ്. ഗഗൻയാൻ പരീക്ഷണ വിജയത്തില്‍ പങ്കെടുത്ത എല്ലാ ശാസ്ത്രജ്ഞന്മാര്‍ക്കും അഭിനന്ദനങ്ങളെന്ന് അമിത് ഷാ പറഞ്ഞു. എക്സ് അക്കൗണ്ടിലൂടെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രശംസ. ‘ചന്ദ്രയാൻ-3 ന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം നമ്മുടെ രാജ്യം അടുത്ത മുന്നേറ്റം നടത്താൻ തയ്യാറായിരിക്കുയാണ്. ഇന്ന് ഐഎസ്‌ആര്‍ഒ ഗഗൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു. വിജയത്തിന്റെ ഈ സുപ്രധാന അവസരത്തില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും നമ്മുടെ പൗരന്മാര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.’- അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 10 മണിക്കാണ് ഗഗൻയാൻ വിക്ഷേപിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് വിക്ഷേപണം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിക്ഷേപണം 8.30 ലേക്ക് മാറ്റുകയായിരുന്നു. കൗണ്‍ഡൗണ്‍ ആരംഭിച്ച് വിക്ഷേപണത്തിന് അഞ്ചു സെക്കന്റ് മുമ്പ് ദൗത്യം നിര്‍ത്തിവെക്കുകയായിരുന്നു. തകരാര്‍ കണ്ടെത്തി വളരെ വേഗം പരിഹരിച്ചാണ് 10 മണിയോടെ വിക്ഷേപണം പൂര്‍ത്തിയാക്കിയത്. വിക്ഷേപിച്ച് രണ്ട് മിനുട്ടിനുള്ളില്‍ പാരച്യൂട്ട് ഉയര്‍ത്തി മോഡ്യൂള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു.
പ്രത്യേക വിക്ഷേപണ വാഹനത്തില്‍ 17 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ച ടിവി-ഡി1 ക്രൂ എസ്‌കേപ്പ് സിസ്റ്റം മൊഡ്യൂള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് പതിച്ചത്. സമുദ്രത്തില്‍ നിന്നും മോഡ്യൂളിനെ വീണ്ടെടുത്ത് തിരികെ എത്തിക്കാനുള്ള ദൗത്യം ഐഎൻഎസ് ശക്തിയാണ് നടത്തുന്നത്. നിലവില്‍ മോഡ്യൂള്‍ പതിച്ചതിന് സമീപം നാവികസേന എത്തിയിട്ടുണ്ട്. വീണ്ടെടുക്കല്‍ ദൗത്യം പൂര്‍ത്തിയായാല്‍ മൊഡ്യൂളിനെ ചെന്നൈയിലേക്കാണ് എത്തിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.